റാം കുമാറും ഭാര്യയും പുതിയ ഫെരാരിയുമായി | Photo: Instagram/automobiliardent
ഹിന്ദി ടെലിവിഷന്‍ പരമ്പരയിലെ നിറസാന്നിധ്യവും ബോളിവുഡ് നടനുമാണ് റാം കപൂര്‍. പെര്‍ഫോമെന്‍സ് കാറുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും ആരാധകനായ അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് ഒരു ഫെരാരിയുടെ സൂപ്പര്‍ താരം കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഏകദേശം നാല് കോടി രൂപ വില വരുന്ന ഫെരാരി പോര്‍ട്ടോഫിനോ എം എന്ന സ്പോര്‍ട്സ് കാറാണ് റാം കപൂര്‍ തന്റെ വാഹന ശേഖരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ഫെരാരിയുടെ വാഹന നിരയിലെ ഏറ്റവും വില കുറവുള്ള മോഡലായാണ് പോര്‍ട്ടോഫിനോ എം എത്തുന്നത്. അതേസമയം, പോര്‍ട്ടോഫിനോ കാര്‍ ശ്രേണിയിലെ കരുത്ത് കൂടിയ പതിപ്പാണ് എം വേരിയന്റ് റോസോ കോര്‍സ ഫിനീഷിങ്ങില്‍ ഒരുക്കിയിട്ടുള്ള ഈ ആഡംബര സ്പോര്‍ട്സ് കാര്‍ തന്റെ ഭാര്യയായ ഗൗതമി കപൂറിനൊപ്പമെത്തി ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കുന്നതിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. അല്‍കാന്റാര കുവോയോ ഇന്റീരിയറാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. സ്പോര്‍ട്സ് കാറുകളില്‍ നല്കുന്ന അടിസ്ഥാന ഫീച്ചറുകള്‍ക്ക് പുറമെ, വെന്റിലേറ്റ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവയും പോര്‍ട്ടോഫിനോയില്‍ നല്‍കിയിട്ടുണ്ട്. കണ്‍വേര്‍ട്ടബിള്‍ ഹാര്‍ഡ് ടോപ്പ് മോഡലായാണ് ഈ സ്പോര്‍ട്സ് കാര്‍ എത്തിയിരിക്കുന്നത്.
മോഡിഫിക്കേഷന് എന്നാണ് വാഹനത്തിന്റെ പേരിലെ എം സൂചിപ്പിക്കുന്നത്. അതായത് സ്റ്റാന്റേഡ് മോഡലില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് എം പതിപ്പ് എത്തുന്നത്. ടോര്‍ക്ക് ഡെലിവറി അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള വേരിബിള്‍ ബൂസ്റ്റ് മാനേജ്മെന്റ് സംവിധാനം ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്. 3.9 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 604 ബി.എച്ച്.പി പവറാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 3.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ആഡംബര കാറുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും കലവറ എന്ന വിശേഷിപ്പിക്കാവുന്ന ഗ്യാരേജാണ് റാം കപൂറിനുള്ളത്. പോര്‍ഷെ 911 കരേര, പോര്‍ഷെ 911 കാബ്രിയോലെ, മെഴ്സിഡീസ് എ.എം.ജി. ജി63, ബി.എം.ഡബ്ല്യു എക്സ്5 തുടങ്ങിയ ആഡംബര കാറുകളും ബി.എം.ഡബ്ല്യു ആര്18, ഇന്ത്യന്‍ റോഡ്മാസ്റ്റര് ഡാര്‍ക്ക് ഹോഴ്സ്, ബി.എം.ഡബ്ല്യു കെ 1600 ബി തുടങ്ങിയ സൂപ്പര്‍ ബൈക്കുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.
Content Highlights: Hindi serial actor Ram Kapoor Buys Ferrari Portofino M Sportscar, Price 4 crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..