കാറുകളെക്കാള്‍ ഡിമാന്റ് എസ്.യു.വികള്‍ക്ക്; വാഹനത്തിനായി കണ്ണുംനട്ട് കാത്തിരിക്കുന്നത് ലക്ഷങ്ങള്‍


വിലയും പലിശനിരക്കും ഉയര്‍ന്നിട്ടും പുതിയ കാറുകള്‍ക്ക് വിപണിയില്‍ ആവശ്യം ശക്തമായി തുടരുന്നതായി കമ്പനികള്‍ പറയുന്നു.

മഹീന്ദ്ര സ്‌കോർപിയോ എൻ | Photo: Mahindra

രാജ്യത്ത് പുതിയകാറുകള്‍ ലഭിക്കാന്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പുസമയം നീളുന്നു. വിവിധ കമ്പനികളിലായി പുതിയ കാറിനായി ബുക്കുചെയ്ത് കാത്തിരിക്കുന്നത് എട്ടുലക്ഷത്തോളം പേരാണ്. ഇതില്‍ നാലുലക്ഷത്തിനടുത്ത് ബുക്കിങ്ങുള്ള മാരുതി സുസുക്കിയാണ് മുന്നില്‍.

കോവിഡ് പ്രതിസന്ധിയുടെ അനന്തരഫലമായിവന്ന ചിപ്പ് ക്ഷാമമാണ് കാര്‍ ഉത്പാദനത്തിന് തിരിച്ചടിയായത്. ചിപ്പ് ലഭ്യത ഉയര്‍ന്നെങ്കിലും ഇതുവഴി ഉത്പാദനത്തില്‍വന്ന ഇടിവ് മറികടക്കാന്‍ കമ്പനികള്‍ക്കായിട്ടില്ല. കാര്‍ കമ്പനികള്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചതും ഏതാനും വര്‍ഷങ്ങളായി വില്‍പ്പന കുറഞ്ഞിരുന്നതുമെല്ലാം ചേര്‍ന്ന് ആവശ്യം കൂട്ടിയിട്ടുണ്ട്. വിലയും പലിശനിരക്കും ഉയര്‍ന്നിട്ടും പുതിയ കാറുകള്‍ക്ക് വിപണിയില്‍ ആവശ്യം ശക്തമായി തുടരുന്നതായി കമ്പനികള്‍ പറയുന്നു.



മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വിലകുറഞ്ഞ കാറുകള്‍ക്കുപകരം എസ്.യു.വി. വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യം കൂടുതല്‍. മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ-എന്‍, ടാറ്റ നെക്‌സണ്‍, മാരുതി ബ്രെസ, ഹ്യൂണ്ടായ് ക്രെറ്റ, മെഴ്‌സിഡസ് ജി.എല്‍.എസ്. എന്നിവയ്ക്ക് വിപണിയില്‍ ഒട്ടേറെ ആവശ്യക്കാരുണ്ട്.

കമ്പനികള്‍ നല്‍കുന്ന കണക്കുകള്‍പ്രകാരം മാരുതി സുസുക്കിക്ക് 3.9 ലക്ഷം ബുക്കിങ്ങാണ് കൊടുത്തുതീര്‍ക്കാനായുള്ളത്. മഹീന്ദ്ര -1.3 ലക്ഷം, ഹ്യൂണ്ടായ് -1.1 ലക്ഷം, ടാറ്റ മോട്ടോഴ്‌സ് -ഒരു ലക്ഷം, കിയ -50,000, മെഴ്‌സിഡസ് ബെന്‍സ് -7000 എന്നിങ്ങനെ വരുന്നു. ചില കമ്പനികളുടെ കാറുകള്‍ ലഭിക്കുന്നതിന് ആറുമാസംമുതല്‍ എട്ടുമാസംവരെ വേണ്ടിവരുന്നുണ്ട്.

ബുക്കുചെയ്താലും കൈമാറുന്ന സമയത്തെ വിലയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുക. അതുകൊണ്ടുതന്നെ കാത്തിരിപ്പുനീളുന്നതോടെ പലിശനിരക്കിലും കാറിന്റെ വിലയിലും ഇനിയും വര്‍ധനയ്ക്കുള്ള സാധ്യതയുണ്ട്. എങ്കിലും ബുക്കിങ് റദ്ദാക്കുന്നത് നാമമാത്രമാണെന്ന് കമ്പനികള്‍ പറയുന്നു.

Content Highlights: Higher demands for cars, almost eight lakhs peoples are eagerly waiting for new vehicle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented