ഹീന്ദ്രയുടെ എക്‌സ്‌യുവി 500 സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഈ വാഹനത്തിന്റെ സൗന്ദര്യവും തലയെടുപ്പും എല്ലാ വാഹനപ്രേമികളെയും ഏറെ ആകര്‍ഷിച്ചിട്ടുള്ളവയാണ്. എന്നാല്‍, ഈ വാഹനം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ ഒരുക്കുകയാണ് മഹീന്ദ്ര. 

അടുത്തിടെ എക്‌സ്‌യുവി-500 മുഖം മിനുക്കിയെത്തിയിരുന്നു. സ്വഭാവികമായും ഇതിന് മുമ്പ് കമ്പനി പുറത്തിറക്കിയ മോഡല്‍ വിപണിയില്‍ നിന്ന് തഴയപ്പെടുകയായിരുന്നു. ഈ പഴയ മോഡല്‍ വാഹനങ്ങളാണ് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം നല്‍കി വില്‍ക്കാന്‍ കമ്പനി ഒരുങ്ങുന്നത്. 

Mahindra Scorpio

എക്‌സ്‌യുവി 500-ന്റെ ടോപ്പ് എന്‍ഡ് വേരിയന്റായ ഡബ്ല്യു-10 ന്റെ ഓട്ടോമാറ്റിക്, മാനുവല്‍ മോഡലുകള്‍ക്ക് കമ്പനി ഒരു ലക്ഷം രൂപ വരെയാണ് വില ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സണ്‍ റൂഫ്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ബ്ലാക്ക് തീം ഇന്റീരിയര്‍ എന്നിവ ഈ മോഡലിലെ മാത്രം പ്രത്യേകതയാണ്.

എക്‌സ്‌യുവി-500-ന്റെ ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു9 വേരിയന്റുകള്‍ക്ക് 91,000 രൂപയുടെയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌യുവി 500 ഡബ്ല്യു 6 ഓട്ടോമാറ്റിക് മോഡലിന് ഡിസ്‌കൗണ്ട് കുറച്ച്  17.5 ലക്ഷം രൂപയ്ക്ക് നിരത്തിലെത്തിക്കാന്‍ സാധിക്കും. 

kuv 100

എക്‌സ്‌യുവിക്ക് പുറമെ, സ്‌കോര്‍പിയോ, കെയുവി100, എന്നീ വാഹനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 20,000 മുതല്‍ 40,000 വരെ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കോര്‍പിയോയുടെ ടോപ്പ് എന്‍ഡ് വേരിയന്റായ എസ്-11 ന് 20,000 രൂപയുടെ വിലകുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Heavy Discounts On Mahindra SUVs