ന്ത്യന്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന വിഭാഗമാണ് ഹാച്ച് ബാക്ക് കാറുകള്‍. ഇതിലെ ബി 2 സെഗ്‌മെന്റിലാണ് കടുത്ത മത്സരം നടക്കുന്നത്. മാരുതിയും ഹ്യുണ്ടായിയും തന്നെയാണ് പ്രധാന താരങ്ങള്‍. ജൂണിലെ വില്‍പ്പന കണക്കനുസരിച്ച് ബി 2 വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ ഐ ടെന്‍ ഗ്രാന്‍ഡും ഐ ട്വിന്റി എലൈറ്റുമാണ് മുന്നിലുള്ളത്. മാരുതി ബെലേനോയാണ് തൊട്ടുപിന്നില്‍ 

# ഹ്യുണ്ടായി i10 ഗ്രാന്‍ഡ്

hyundai i10

ഹ്യുണ്ടായി നിരയില്‍ ഐ ടെന്നിന്റെ വിജയത്തിനുശേഷം അടിമുടിമാറിയെത്തിയ ഗ്രാന്‍ഡും ഒട്ടും പിന്നാക്കം പോയില്ല. ചെറിയ കുടുംബത്തിന്റെ കാറെന്ന ഖ്യാതി മുറുകെപ്പിടിക്കുകയാണ് ഈ കാര്‍.

വേരിയന്റുകള്‍​
 1.2 Era Petrol - ( 5.04 Lakh)
1.2 Magna Petrol - ( 5.73 Lakh)
1.2 Sportz Petrol - ( 6.19 Lakh)
1.2 Sportz(O) Petrol - ( 6.52 Lakh)
1.2L Asta Petrol - ( 7.27 Lakh)

എഞ്ചിന്‍ - 1.2 Kappa Dual VTVT
കരുത്ത് - 82 bhp@6000 rpm
ടോര്‍ക്ക് - 114 Nm@4000 rpm
ട്രാന്‍സ്മിഷന്‍ - Manual
ഗിയര്‍ - 5
സിലിണ്ടര്‍ - 4

# ഹ്യുണ്ടായി i20 എലൈറ്റ്‌

hyundai elite

ഹ്യുണ്ടായിയുടെ മറ്റൊരു ഹിറ്റാണിത്. ഐ ട്വന്റിയുടെ മുഖം അല്‍പമെന്ന് മാറ്റി നിരത്തിലെത്തിയ അവതാരം. 

വേരിയന്റുകള്‍​
1.2 Era Petrol (5.83 Lakh)
1.2 Magna Exe. Petrol  (6.52 Lakh)
1.2 Sportz Petrol (7.27 Lakh)
1.2 Asta Petrol (7.87 Lakh)
1.2 Asta Petrol Dual Tone (8.15 Lakh)
1.2 Asta Option Petrol  (8.8 Lakh)​

എഞ്ചിന്‍ - 1.2L Kappa Dual VTVT
കരുത്ത് - 82 bhp@6000 rpm
ടോര്‍ക്ക് - 115 Nm@4000 rpm
ട്രാന്‍സ്മിഷന്‍ - മാനുവല്‍
ഗിയര്‍ - 5
വേരിയന്റുകള്‍ - 6
ഗ്രൗണ്ട് ക്ലിയറന്‍സ് - 170 എംഎം​

# മാരുതി സുസുക്കി ബെലേനോ

maruti Baleno

മാരുതിയുടെ നെക്സ ഷോറൂമുകള്‍ വഴിവന്ന ആഡംബര ഹാച്ച്ബാക്ക് എന്നുപറയാം. നിരത്തിലെത്തി  ചുരുങ്ങിയ കാലയളവിനുള്ള വിജയം കൈവിരിച്ച മോഡലാണ് മാരുതിയുടെ ബെലേനോ. 

വേരിയന്റുകള്‍
Sigma Petrol (5.72 Lakh)
Delta Petrol (6.5 Lakh)
Zeta Petrol (7.41 Lakh)
Alpha Petrol (8.19 Lakh)

എഞ്ചിന്‍ - 1.2L VVT Petrol
കരുത്ത് - 83 bhp@6000 rpm
ടോര്‍ക്ക് - 115 Nm@4000 rpm
ഇന്ധനക്ഷമത - 21.40 kmpl
ട്രാന്‍സ്മിഷന്‍ - മാനുവല്‍