ഒറ്റ ഇടിക്ക് അഞ്ച് കാറുകള്‍ തകര്‍ത്ത് 7.5 കോടിയുടെ സൂപ്പര്‍കാര്‍; പോലീസ് വന്നപ്പോള്‍ ഡ്രൈവര്‍ മുങ്ങി


ബെര്‍മിങ്ഹാമിലാണ് അപകടമുണ്ടായത്. വഴിയരികില്‍ പാര്‍ക്കി ചെയ്തിരിക്കുന്ന കാറിലേക്ക് ഫെരാരി സൂപ്പര്‍ കാര്‍ വേഗത്തിലെത്തി ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്.

അപകടത്തിൽ തകർന്ന ഫെരാരി എസ്.എഫ്90 സ്‌ട്രേഡേയിൽ | Photo: Youtube/ Rons Rides

രു സൂപ്പര്‍ സ്റ്റാര്‍ ഇടിച്ചാല്‍ മിനിമം പത്ത് പേരെങ്കിലും വീഴണമെന്ന് പറയുന്നത് പോലെ വേണം കഴിഞ്ഞ ദിവസം യൂ.കെയില്‍ നടന്ന ഒരു അപകടത്തെയും വിശേഷിപ്പിക്കാന്‍. ഒരു സൂപ്പര്‍കാര്‍ ഇടിച്ചാല്‍ കുറഞ്ഞത് അഞ്ച് കാറെങ്കിലും തകരണം. ഫെരാരിയുടെ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറായ എസ്.എഫ്.90 നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ തകര്‍ന്നത് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകള്‍. ഇടിച്ച ഫെരാരി കാറിന്റെ മുന്‍വശവും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ലണ്ടനിലെ ബെര്‍മിങ്ഹാമിലാണ് അപകടമുണ്ടായത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് ഫെരാരി സൂപ്പര്‍ കാര്‍ വേഗത്തിലെത്തി ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ ഇടിച്ച വാഹനം പിന്നിലേക്ക് തെറിച്ച് പിന്നില്‍ വരിവരിയായി പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന ഫെരാരിയില്‍ നിന്നും അത് ഓടിച്ചിരുന്നയാള്‍ ആയാസപ്പെട്ട് പുറത്തിറങ്ങുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍, അപകടത്തിന് ശേഷം ഫെരാരി ഓടിച്ചിരുന്നയാള്‍ പോലീസ് എത്തുന്നതിന് മുമ്പ് അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളായതിനാല്‍ തന്നെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഇടിയേറ്റ വാഹനത്തിന്റെയും ഫെരാരിയുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റ് വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ഫെരാരിയുടെ വാഹന നിരയിലെ ഏറ്റവും കരുത്തനായി വാഹനമാണ് എസ്.എഫ്90 സ്‌ട്രേഡേയില്‍. ഇന്ത്യന്‍ രൂപ ഏകദേശം 7.50 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. നാല് ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 1000 പി.എസ്. പവറാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.

Content Highlights: Guy Crashes Ferrari SF90 Into FIVE Cars and Leaves The Scene, ferrari sf90 stradale

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented