വിജയ് വർമ തന്റെ വാഹനവുമായി | Photo; Instagram|itsvijayvarma
ഗള്ളി ബോയി എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിലൂടെയും നിരവധി ടി.വി.ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് വിജയ് വര്‍മ. തന്റെ യാത്രകള്‍ക്ക് ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് വിജയ് വര്‍മ ഇപ്പോള്‍. ജീപ്പില്‍ നിന്ന് അടുത്തിടെ മുഖം മിനുക്കിയെത്തിയ കോംപസ് എസ്.യു.വിയാണ് താരം സ്വന്തമാക്കിയ വാഹനം.
വിജയ് വര്‍മ തന്നെയാണ് തന്റെ പുതിയ വാഹനത്തിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വെള്ളിത്തിരയില്‍ വാഹനങ്ങള്‍ മോഷ്ടിക്കുകയും നന്നാക്കുകയും വില്‍ക്കുകയും, ഓടിക്കുകയുമെല്ലാം ചെയ്തതിന് ശേഷം ഞാന്‍ ഒരു വാഹനം സ്വന്തമാക്കിയിരിക്കുന്നു. എന്ന കുറിപ്പോടെയാണ് വിജയ് ഈ സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.
കോംപാസിന്റെ ഗ്രേ ഫിനീഷിങ്ങിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഈ വാഹന നിരയിലെ ഉയര്‍ന്ന വകഭേദമാണിതെന്നാണ് അഭ്യൂഹങ്ങള്‍. 2021-ലാണ് കോംപസ് എസ്.യു.വിയുടെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെക്കാനിക്കലായി മാറ്റം വരുത്താതെ ലുക്കിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങളുമായാണ് കോംപസ് എത്തിയത്.
കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലേക്ക് ഉയര്‍ന്നതായിരുന്നു 2021 കോംപസിന്റെ പ്രധാന ആകര്‍ഷണം. യു കണക്ട് 5 സിസ്റ്റമാണ് ഇതില്‍ കണക്ട് കാര്‍ ഫീച്ചറുകള്‍ നല്‍കുന്നത്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡാഷ് ബോര്‍ഡിലെ ഡബിള്‍ സ്റ്റിച്ച് ലെതര്‍ ഇന്സേര്ട്ട്, പുതിയ എ.സി.വെന്റ് എന്നിവയാണ് ക്യാബിനിലെ പുതുമകള്‍.
ജീപ്പിന്റെ സിഗ്നേച്ചറായ ഏഴ് സ്ലാറ്റ് ഗ്രില്ലില്‍ മാറ്റം വരുത്താതെയാണ് പുതിയ പതിപ്പ് എത്തിയത്. പുതുതായി ഡിസൈന്‍ ചെയ്തതും ഡി.ആര്.എല്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതുമായി ഹെഡ്ലാമ്പ്, വലിയ എയര്‍ഡാമിന്റെ അകമ്പടിയില്‍ ഒരുങ്ങിയിട്ടുള്ള പുതിയ ബംബര്‍, ഫോഗ് ലാമ്പ് എന്നിവയാണ് 2021 ജീപ്പ് കോംപസിനെ മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.
2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് കോംപസിന് കരുത്തേകുന്നത്. ഡീസല്‍ മോഡല്‍ 173 ബി.എച്ച്.പിയും പെട്രോള്‍ മോഡല്‍ 163 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍. ഏഴ് സ്പീഡ് ഡി.സി.ടി, ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്നിവയാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights; Gully Boy Actor Vijay Sharma Buys Jeep Compass
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..