ഇതൊക്കെയാണ് പാര്‍ക്കിങ്ങ്; മൂന്ന് സെക്കന്റില്‍ ഗിന്നസ് റെക്കോഡ് നേടിയ കിടിലന്‍ പാര്‍ക്കിങ്ങ് | Video


സാധാരണ ഗതിയില്‍ പാര്‍ക്ക് ചെയ്യുന്നത് പോലെ പല തവണ മുന്നിലേക്കും പിന്നിലേക്കുമെടുത്ത് വാഹനം തിരിക്കുന്ന സംവിധാനമല്ല ഗിന്നസ് വേള്‍ഡ് റെക്കോഡ് മത്സരത്തിലുള്ളത്.

ഗിന്നസ് റെക്കോഡ് നേടിയ പാർക്കിങ്ങ് | Photo: Social Media

ഡ്രൈവിങ്ങിന്റെ ആരംഭ കാലത്ത് വാഹനം ഓടിക്കുന്നത് പോലെ തന്നെ ടെന്‍ഷനുള്ള കാര്യമാണ് അത് പാര്‍ക്ക് ചെയ്യുന്നതും. ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൃത്യമായി പാര്‍ക്ക് ചെയ്യുന്നതിലൂടെ ഡ്രൈവിങ്ങ് പ്രാവിണ്യവും വിലയിരുത്തപ്പെടും. ഇന്ത്യയിലെ പല നഗരങ്ങളിലേയും ഷോപ്പിങ്ങ് മാളുകളിലും മറ്റും വാഹനം കൃത്യമായി പാര്‍ക്ക് ചെയ്യുന്നതില്‍ മത്സരങ്ങള്‍ നടക്കാറുമുണ്ട്. എന്നാല്‍, എത്ര കുറഞ്ഞ അകലത്തില്‍ പാര്‍ക്ക് ചെയ്യാനാകുമെന്നതില്‍ ഗിന്നസ് റെക്കോഡ് വരെയുണ്ട്.

ഏറ്റവും കുറഞ്ഞ അകലത്തില്‍ മിനിയുടെ ഇലക്ട്രിക് കാര്‍ പാര്‍ക്ക് ചെയ്ത് ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് വംശജനായ പോള്‍ സ്വിഫ്റ്റ് എന്നയാള്‍. ഇലക്ട്രിക് കാര്‍ പാരലല്‍ പാര്‍ക്ക് എന്ന പേരില്‍ റെക്കോഡ് സ്വന്തമാക്കിയ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ പാര്‍ക്ക് ചെയ്യുന്നത് പോലെ പല തവണ മുന്നിലേക്കും പിന്നിലേക്കുമെടുത്ത് വാഹനം തിരിക്കുന്ന സംവിധാനമല്ല ഗിന്നസ് വേള്‍ഡ് റെക്കോഡ് മത്സരത്തിലുള്ളത്. വേഗത്തില്‍ ഓടിച്ച് വന്ന് ഒരൊറ്റ ബ്രേക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് കാറുകളുടെ മധ്യത്തില്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതാണ് രീതി. ഇതിനുമുണ്ട് സമയപരിധി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം വെറും മൂന്ന് സെക്കന്റില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം.

മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിരിക്കുന്ന വരിയില്‍ നിന്ന് മാറാതെ വേണം പാര്‍ക്ക് ചെയ്യുന്ന വാഹനവും നിര്‍ത്താന്‍. മത്സരത്തിന്റെ ഭാഗമായി ഇതും അളന്ന് ഉറപ്പിക്കാറുണ്ട്. രണ്ട് കാറുകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ അകലത്തില്‍ പാര്‍ക്ക് ചെയ്യുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഇതിന് അസാമാന്യ വൈദഗ്ധ്യം വേണമെന്നും ഗിന്നസ് വേള്‍ഡ് റെക്കോഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബ്രിട്ടീഷ് കാര്‍ ഷോയുടെ ഭാഗമായാണ് പോള്‍ സ്വിഫ്റ്റിനെ ഗിന്നസ് റെക്കോഡിന് അര്‍ഹനാക്കിയ പരീക്ഷണം നടന്നത്. ആദ്യ ദിനം മത്സരത്തിനിറങ്ങിയെങ്കിലും 35 സെന്റിമീറ്റര്‍ അകലത്തിലാണ് വാഹനം പാര്‍ക്ക് ചെയ്തത്. ഇതില്‍ തൃപ്തനാകാത്ത പോള്‍ വീണ്ടും നാലാം നാള്‍ പരീക്ഷണത്തിന് ഇറങ്ങുകയും 30 സെന്റിമീറ്റര്‍ അകലത്തില്‍ പാര്‍ക്ക് ചെയ്യുകയുമായിരുന്നു.

Content Highlights: Guinness World Record Tightest Electric Car Parallel Parking, Mini cooper electric


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented