തൊരു പുല്ലുവെട്ടി യന്ത്രമായിരുന്നു. 300 സി.സി.യുടെ എഞ്ചിന്‍. ഒറ്റ സിലിന്‍ഡര്‍. തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിലെ 30 ബി.ടെക് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇതിനെ ഒരു വാഹനമാക്കി. മത്സരത്തില്‍ പങ്കെടുക്കാന്‍ മാത്രം. സ്വയം നിര്‍മ്മിച്ച ഈ വാഹനവുമായി അവര്‍ വിജയ പാതയിലെത്തി. 

ഫെഡറേഷന്‍ ഓഫ് മോട്ടോ സ്‌പോര്‍ട്‌സ് ഇന്ത്യ ഗോവയില്‍ നടത്തിയ ഓള്‍ ടെറൈന്‍ വെഹിക്കിള്‍ സ്‌പോര്‍ട്‌സ് മെഗാ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീമുകളിലാണ് ഒന്നാമതെത്തിയത്. ഇതിനു മുമ്പ്, പഞ്ചാബില്‍ സൈാസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്‌സ് സംഘടിപ്പിച്ച പാഹ ഓള്‍ ടെറൈന്‍ വെഹിക്കിള്‍ സ്‌പോര്‍ട്‌സില്‍ 90 ടീമുകളില്‍ ഏഴാം സ്ഥാനം നേടി.

ഓള്‍ ടെറൈന്‍ വെഹിക്കിള്‍ സ്‌പോര്‍ട്‌സ് സംഘാടകര്‍ നിര്‍ദേശിക്കുന്ന മാതൃകയില്‍ വേണം െൈടറന്‍ വാഹനം തയ്യാറാക്കാന്‍. എന്‍ജിനിയറിങ് കോളേജിലെ ബി.ടെക്. വിദ്യാര്‍ഥികള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കാളിയാകാന്‍ പറ്റൂ. വാഹനത്തിന്റെ ശേഷിയും പ്രവര്‍ത്തനവും മത്സരത്തിനു മുമ്പ് സംഘാടകര്‍ക്കുമുന്നില്‍ തെളിയിക്കണം. 

GEC Thrissur
വിജയികളുടെ സംഘം | ഫോട്ടോ: മാതൃഭൂമി

ബ്രേക്ക്, സസ്‌പെന്‍ഷന്‍, ആക്‌സിലറേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം പരിശോധിക്കും. തുടര്‍ന്നാണ് മത്സരത്തിലേക്ക് പ്രവേശനം കിട്ടുക. ഒരാളാണ് വാഹനം ഓടിക്കേണ്ടത്. കുന്നും കുഴിയും ചെളിയും മണ്‍തിട്ടയുമുള്ള എട്ടുകിലോമീറ്റര്‍ കഠിന പാതയിലൂടെ നിബന്ധന തെറ്റിക്കാതെയും വാഹനം കേടാകാതെയും എത്ര തവണ ഓടി എന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് റാങ്ക് നിശ്ചയിക്കുന്നത്.

തൃശ്ശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജിലെ സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്‌സ് ക്ലബ്ബിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്രൊഡക്ഷന്‍ വിഭാഗത്തിലെ 30 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മെക്കാനിക്കല്‍ വിഭാഗം അസി. പ്രൊഫ. അന്‍വര്‍ സാദിഖാണ് പരിശീലനം നല്‍കിയത്.

Content Highlights: Grass Cutter Machine Converts Into All Terrain Vehicle And Win The Racing Championship