ഇലക്ട്രിക് വാഹന രംഗത്തെ വമ്പന്മാരായ ടെസ്ലയെ നേരിടാന്‍ ചൈനീസ് കമ്പനിയായ ഗീലി ഓട്ടോ പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡിന് രൂപംനല്കി. ജിയോമെട്രി എന്ന ബ്രാന്‍ഡിന് കീഴിലാണ് ഗീലിയുടെ ഇലക്ട്രിക് കാറുകള്‍ എത്തുക. ഈ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന ആദ്യ കാറായ ജിയോമെട്രി എ സെഡാന് മോഡല്‍ ഗീലി ഓട്ടോ അവതരിപ്പിക്കുകയും ചെയ്തു.
ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ജിയോമെട്രി എയ്ക്ക് സാധിക്കും. കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ സ്വപ്റ്റ്ബാക്ക് ഹെഡ്ലൈറ്റ്, ബംമ്പര്‍ എഡ്ജിലെ സി ഷേപ്പ് ഡിസൈന്‍, ഹെക്സഗണല്‍ എയര്‍ഡാം, കരുത്തുറ്റ ഷോള്‍ഡര്‍ ലൈന്‍, പെറ്റല്‍ ഡിസൈന്‍ അലോയി വീല്‍, പിന്നിലെ നേര്‍ത്ത ടെയില്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ലക്ഷ്വറി ജിയോമെട്രി എ സെഡാന്റെ പുറംമോടി.
ബ്ലാക്ക്-ബീജ് നിറത്തിലാണ് ഇന്റീരിയര്‍, ആഡംബരത്തിന് ഒട്ടും കുറവില്ല. ഡ്യുവല്‍ സ്പോക്ക് മള്‍ട്ടി ഫങ്ഷനിങ് സ്റ്റിയറിങ് വീല്‍, വലിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഡൈവര്‍ എംഐഡി, ഹെ്ഡ് അപ്പ് ഡിസ്പ്ലേ എന്നിവ അകത്തളത്തെ വ്യത്യസ്തമാക്കും. 31,250 - 37,200 യുഎസ് ഡോളറിനുള്ളിലായിരിക്കും (21.61 - 25.72 ലക്ഷം രൂപ) വാഹനത്തിന്റെ വില.
രണ്ട് ബാറ്ററി റേഞ്ചില്‍ ജിയോമെട്രി എ ലഭ്യമാകും. സ്റ്റാന്റേര്‍ഡ് റേഞ്ചില്‍ 51.9 kWh ബാറ്ററിയും ലോങ് റേഞ്ചില്‍ 61.9 kWh ബാറ്ററിയുമാണുള്ളത്. സ്റ്റാന്റേഡില് ഒറ്റചാര്‍ജില്‍ 410 കിലോമീറ്ററും ലോങ് റേഞ്ചില്‍ 500 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാം. അരമണിക്കൂറിനുള്ളില്‍ ബാറ്ററിയില്‍ 30-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 161 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും വാഹനത്തില്‍ ലഭിക്കും. 8.8 സെക്കന്‍ഡില്‍ പുജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും.
കാല്‍നട യാത്രക്കാരെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ഇഎസ്പി, ഇന്റലിജെന്റ് ഹൈ ബീം കണ്ട്രോള്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഫ്രണ്ട് ആന്‍ഡ് റിയര്‍ കൊളിഷന്‍ വാര്‍ണിങ്, ലൈന്‍ ചേഞ്ച് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് ഡിട്ടെക്ഷന് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളും ജിയോമെട്രി എയിലുണ്ട്. ടെസ്ല മോഡല്‍ 3 ആണ് ഇതിന്റെ മുഖ്യ എതിരാളി.
നിലവില്‍ 27,000 ഓര്‍ഡറുകള്‍ ജിയോമെട്രി എയ്ക്ക് ലഭിച്ചതായി ഗീലി അറിയിച്ചിട്ടുണ്ട്. ഇതില്‍ 18000 ഓര്‍ഡറുകള്‍ സിംഗപ്പൂര്‍, നോര്‍വ്വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ്. 2025-നുള്ളില്‍ ജിയോമെട്രി ബ്രാന്‍ഡിന് കീഴില്‍ 10 പുതിയ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights; Geely launches Geometry EV brand to rival Tesla