ന്ത്യന്‍ നിരത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവ അടക്കി ഭരിക്കുന്ന പ്രീമിയം എസ്.യു.വി ശ്രേണിയിലേക്ക് മഹീന്ദ്ര ആള്‍ടുറാസ് G4 നാളെ പുറത്തിറങ്ങും. ഗ്ലോബല്‍ സ്‌പെക്ക് സാങ്‌യോങ് റെക്‌സ്റ്റണിന്റെ രണ്ടാംതലമുറ മോഡലായി ഇന്ത്യയിലെത്തുന്ന ആള്‍ട്ടുറാസ് രൂപത്തിലും കരുത്തിലും ആ തലയെടുപ്പ് വ്യക്തമാക്കും. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. 

Alturas G 4

ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വകഭേദങ്ങളില്‍ പേള്‍ വൈറ്റ്, നാപോളി ബ്ലാക്ക്, ലെയ്ക്ക്‌സൈഡ് ബ്രൗണ്‍, സില്‍വര്‍, റഗുലര്‍ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലാണ് ആള്‍ടുറാസ് വിപണിയിലെത്തുക. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, വലിയ 5 സ്‌പോക്ക് അലോയി വീല്‍ എന്നിവ ആള്‍ട്ടൂറാസിനെ വ്യത്യസ്തമാക്കും. ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് മീറ്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സെവന്‍ സീറ്റര്‍ ആള്‍ടുറാസ് ജി4-ന് കരുത്തേകുക. 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. സുരക്ഷയ്ക്കായി ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, എട്ട് എയര്‍ബാഗ് എന്നിവയുണ്ടാകും.

Alturas G4

Content Highlights; Fortuner Challenger,  Mahindra Alturas G4 Launching Tomorrow