ന്ത്യന്‍ വംശജനായ വ്യവസായ പ്രമുഖന്‍ സഞ്ജീവ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ജി.എഫ്.ജി. അലയന്‍സ് 'ഫോര്‍മുല വണ്‍' സ്‌പോര്‍ട്സ് കാര്‍ മാതൃകയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉത്പാദിപ്പിച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നു.

ബ്രിട്ടീഷ് സ്‌പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ 'മക് ലാറന്‍ ഓട്ടോമോട്ടീവി'ന്റെ വാഹനങ്ങളുടെ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സഞ്ജീവ് ഗുപ്ത വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുന്നത്. ഇന്ത്യയ്ക്കു പുറമെ, ഓസ്ട്രേലിയയിലും ഇവ വിപണിയിലെത്തിക്കും.

നഗരത്തിലെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ ചെലവുകുറഞ്ഞ, ഭാരമില്ലാത്ത വാഹനങ്ങളാണ് വിഭാവനം ചെയ്യുന്നത്. കുറഞ്ഞ വിലയിലാകും വൈദ്യുത വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് സഞ്ജീവ് ഗുപ്ത വ്യക്തമാക്കി.

2020 ആദ്യം വാഹനങ്ങളുടെ ഉത്പാദനം തുടങ്ങാനാണ് പദ്ധതി. 50 കോടി ഡോളറാണ് മൂലധനച്ചെലവായി കണക്കാക്കുന്നത്. ഇന്ത്യയിലെ വാഹന ഘടക നിര്‍മാതാക്കളായ ആംടെക്കിനെ ജി.എഫ്.ജി. അലയന്‍സ് ഏറ്റെടുക്കുന്നത് വാഹന വിപണിയിലേക്കുള്ള ബിസിനസ് വിപുലീകരണം കൂടുതല്‍  സുഗമമാക്കിയേക്കുമെന്നാണ് സൂചന. 

Content Highlights; Formula 1 inspired electric cars are coming to India