ന്ത്യയിലെ വാഹന പ്രേമികള്‍ക്ക് ഏറ്റവും സുപരിചിതമായ പേരുകളിലൊന്നാണ് പ്രതാപ് ബോസ്. ടാറ്റയുടെ സുപ്പര്‍ ഹിറ്റ് മോഡലുകളായ ഹാരിയര്‍, നെക്‌സോണ്‍, അല്‍ട്രോസ് തുടങ്ങിയ ഒരുപടി സ്റ്റൈലന്‍ വാഹനങ്ങള്‍ക്ക് രൂപം ഒരുക്കിയുതും ടാറ്റയ്ക്ക് ഇന്ത്യയില്‍ വന്‍ തിരിച്ചുവരവ് നല്‍കുകയും ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പ്രതാപ് ബോസ്. 

ടാറ്റയില്‍ നിന്ന് അടുത്തിടെ പടിയിറങ്ങിയ പ്രതാപ് ബോസ് ഇന്ത്യയുടെ തന്നെ മറ്റൊരു മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഭാഗമാകുകയാണ്. മഹീന്ദ്ര പുതുതായി ആരംഭിക്കുന്ന ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഡിസൈന്‍ ഓഫീസറുമായാണ് പ്രതാപ് ബോസ് മഹീന്ദ്രയില്‍ നിയമിതനാകുന്നത്.  

യു.കെയില്‍ ആരംഭിക്കുന്ന മഹീന്ദ്രയുടെ അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്റര്‍ ആസ്ഥാനമായായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍, 3.5 ടണ്ണില്‍ താഴെ വരുന്ന എല്‍.സി.വികള്‍, സ്‌കൂട്ടറുകള്‍, വാണിജ്യ വാഹനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങി എല്ലാ വാഹനങ്ങളുടെയും ഡിസൈനിന്റെ മറ്റും മേല്‍നോട്ടം പ്രതാപ് ബോസായിരിക്കും നിര്‍വഹിക്കുക.

2019-ജനുവരിയിലാണ് പ്രതാപ് ബോസ് ടാറ്റയുടെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റായി നിയമിതനാകുന്നത്. ഇറ്റലി, പൂനെ, യു.കെ. എന്നിവിടങ്ങളിലെ ടാറ്റയുടെ മൂന്ന് ഡിസൈന്‍ സെന്ററുകളില്‍ പ്രതാപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ലെ വേള്‍ഡ് കാര്‍ പേര്‍സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പ്രതാപിനെ പരിഗണിച്ചിരുന്നു. മാര്‍ട്ടിന്‍ ഉല്‍ഹാരികാണ് ടാറ്റയുടെ പുതിയ ഡിസൈന്‍ വിഭാഗം മേധാവി.

Content Highlights: Former Tata Vehicle Design Head Pratap Bose Will Join In Mahindra