'ഇലക്ട്രിക് വാഹനത്തില്‍ മാറ്റത്തിലേക്കുള്ള യാത്ര'; MG ZS ഇലക്ട്രിക് സ്വന്തമാക്കി മുരളി കാര്‍ത്തിക്


2 min read
Read later
Print
Share

ബി.എം.ഡബ്ല്യു എം8 ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. 

മുരളി കാർത്തിക് പുതിയ വാഹനത്തിന് സമീപം | Photo: Instagram

പ്രകൃതി സൗഹാര്‍ദമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗം കൂടിയിട്ടുണ്ട്. സിനിമ, സ്‌പോര്‍ട്‌സ് മേഖലയില്‍ ഉള്ളവര്‍ ഇക്കാര്യത്തില്‍ നല്ല മാതൃകയുമാകുന്നുണ്ട്. ഇത്തരത്തില്‍ തന്റെ യാത്രകള്‍ക്കായി ഇലക്ട്രിക് വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മുരളി കാര്‍ത്തിക്. എം.ജി. ZS ഇലക്ട്രിക്കാണ് അദ്ദേഹം ഗ്യാരേജില്‍ എത്തിച്ച വാഹനം.

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് ഡി.ടി. എന്നീ മൂന്ന് വേരിയന്റുകളിലാണ് എം.ജിയുടെ ഈ ഇലക്ട്രിക് എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 22.98 ലക്ഷവും 26.90 ലക്ഷവും 27 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് മുരളി കാര്‍ത്തിക് സ്വന്തമാക്കിയിട്ടുള്ളതെന്ന് വ്യക്തമല്ല. 2020 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈ വാഹനം കഴിഞ്ഞ വര്‍ഷം ആദ്യം സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയിരുന്നു.

'എം.ജി. ZS ഇലക്ട്രിക്കിനൊപ്പം മാറ്റത്തിലേക്കുള്ള എന്റെ യാത്ര ആരംഭിച്ചതില്‍ സന്തോഷമുണ്ട്. വൈദ്യുതി വാഹനത്തില്‍ അവിസ്മരണീയമായ യാത്രകളും ഡ്രൈവിങ്ങികളും പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പോടെ ഇലക്ട്രിക് വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചുവപ്പ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യു എം8 ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് മുരളി കാര്‍ത്തിക്കിന്റെ ഗ്യാരേജിലുള്ളത്.

ഐ.പി6 സര്‍ട്ടിഫൈഡ് 50.3 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം 173 ബി.എച്ച്.പി. പവറും 280 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. 461 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.

ഇന്ത്യയിലെ ആദ്യ കണക്ടഡ് ഇലക്ട്രിക് എസ്.യു.വി. എന്ന ഖ്യാതിയും ZS ഇലക്ട്രിക്കിനാണ്. ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 75-ല്‍ അധികം കണക്ടഡ് ഫീച്ചറുകളാണ് ഇതിലുള്ളത്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം തുടങ്ങിയവ വാഹനത്തിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നു.

Content Highlights: Former indian crickter Murali Karthik buys MG ZS Electric suv

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented