ഗാരേജിലെ ആദ്യ ഇലക്ട്രിക് കാര്‍; 65 ലക്ഷത്തിന്റെ കിയ ഇ.വി.6 സ്വന്തമാക്കി ധോണി | Video


ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് തുടങ്ങിയവര്‍ക്കൊപ്പം ധോണി പുതിയ വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മഹേന്ദ്ര സിങ്ങ് ധോണി, കിയ ഇ.വി.6 | Photo: ANI, KIa

ഡംബര കാറുകള്‍ക്കും സൂപ്പര്‍ ബൈക്കുകള്‍ക്കുമൊപ്പം നിസാന്‍ ജോങ്ക, റോള്‍സ് റോയ്‌സ് സില്‍വര്‍ റെയ്ത്ത്-2 പോലുള്ള അത്യാപൂര്‍വം വാഹനങ്ങളും ആര്‍.ഡി350 പോലുള്ള വിന്റേജ് ബൈക്കുകളാലും സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ മഹേന്ദ്ര സിങ്ങ് ധോണിയുടെ വാഹന ഗ്യാരേജ്. എന്നാല്‍, ഈ ഗ്യാരേജിലെ ഇലക്ട്രിക് വാഹനത്തിന്റെ അഭാവം പരിഹരിക്കുന്നതിനായി പുതിയ ഇലക്ട്രിക് വാഹനം എത്തിച്ചിരിക്കുകയാണ് ധോണി.

കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഇന്ത്യയില്‍ എത്തിച്ച ആഡംബര ഇലക്ട്രിക് കാറാണ് ഇ.വി.6 ആണ് തന്റെ ഗാരേജിലെ ആദ്യ ഇലക്ട്രിക് വാഹനമായി ധോണി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് തുടങ്ങിയവര്‍ക്കൊപ്പം ധോണി പുതിയ വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താത്കാലിക നമ്പര്‍ പ്ലേറ്റ് നല്‍കിയിട്ടുള്ള ഈ വാഹനം സിഗ്നേച്ചര്‍ കളറായ ഗ്രേ ഫിനീഷിങ്ങിലാണ് ഒരുങ്ങിയിരിക്കുന്നത്.കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കിയ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് മോഡലായി ഇ.വി.6 ഇന്ത്യയില്‍ എത്തിയത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 59.65 ലക്ഷം രൂപയും 64.95 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന്റെ 100 യൂണിറ്റ് മാത്രമാണ് ആദ്യ ബാച്ചില്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് ഇ.വി.6-ന് അടിസ്ഥാനമൊരുക്കുന്നത്. ഇതിനുപുറമെ, കിയ മോട്ടോഴ്‌സ് രൂപകല്‍പ്പന ചെയ്ത പുതിയ ഡിസൈന്‍ ഫിലോസഫി ഓപ്പോസിറ്റ്സ് യുണൈറ്റഡിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ.വി.6-നുണ്ട്. ആഡംബര ക്രോസ് ഓവര്‍ ശ്രേണിയിലേക്കാണ് കിയ മോട്ടോഴ്സ് ഇ.വി.6 എന്ന ഇലക്ട്രിക് വാഹനത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇ.വി.6 റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 226 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവില്‍ രണ്ട് ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഇത് 320 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവ് പതിപ്പ് 528 കിലോമീറ്റര്‍ റേഞ്ചും ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 425 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. 77.4 kWh ബാറ്ററി പാക്കാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്.

350 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 73 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം നിറയുമെന്നാണ് കിയ മോട്ടോഴ്സ് അവകാശപ്പെടുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ടയര്‍ പ്രെഷര്‍ മോണിറ്റര്‍, എ.ബി.എസ്, ബി.എ.സി, ഇ.എസ്.സി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ്ങ് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

Content Highlights: Former Indian cricket team captain MS Dhoni buys kia EV6 Electric car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented