സച്ചിൽ തെണ്ടുൽകറും അദ്ദേഹത്തിന്റെ ലംബോർഗിനി ഉറുസ് | Photo: ANI, Team BHP
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വാഹനപ്രേമം ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. ബി.എം.ഡബ്ല്യു പോലെ അത്യാഡംബര വാഹനത്തിന്റെ ബ്രാന്റ് അംബാസിഡറായി വര്‍ഷങ്ങളായി തുടരുന്നത് പോലും അദ്ദേഹത്തിന്റെ വാഹനപ്രേമത്തിന്റെ തെളിവായാണ് വിശേഷിപ്പിക്കുന്നത്. ഒട്ടുമിക്ക ആഡംബര വാഹനങ്ങളും ഗ്യാരേജില്‍ എത്തിച്ചിട്ടുള്ള അദ്ദേഹം തന്റെ വാഹന ശേഖരത്തിലേക്ക് ഏറ്റവും ഒടുവില്‍ എത്തിച്ചിരിക്കുന്നത് ലംബോര്‍ഗിനി ഉറുസ് എസ് ആണ്.
മുംബൈ വെസ്റ്റില്‍ മേയ് അവസാനത്തോടെയാണ് അദ്ദേഹത്തിന്റെ ഉറുസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 4.18 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 2022 സെപ്റ്റംബറിലാണ് ഉറുസ് എസ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനുശേഷം കഴിഞ്ഞ മാസമാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ലംബോര്‍ഗിനിയുടെ ആദ്യ എസ്.യു.വി. മോഡലായ ഉറുസ് 2017-ലാണ് പുറത്തിറക്കുന്നത്.
ലംബോര്‍ഗിനി ഉറുസിന് ആദ്യം മുതല്‍ കരുത്തേകിയിരുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിന്‍ തന്നെയാണ് പുതിയ പതിപ്പിലും ഇടംപിടിച്ചിരിക്കുന്നത്. 666 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. കേവലം 3.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. പെര്‍ഫോമെന്റെ പതിപ്പിന് 3.3 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയാണുള്ളത്.
ഉറുസിന്റെ പെര്‍ഫോമെന്റെ പതിപ്പില്‍ ചില പുതുമകളോടെയാണ് എസ് എത്തിയിരിക്കുന്നത്. മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കണക്ടഡ് ഫീച്ചറുകള്‍ നല്‍കി മികച്ചതാക്കിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉപയോക്താവിന്റെ ഇഷ്ടത്തിന് മാറ്റം വരുത്താവുന്ന അപ്ഹോള്‍ട്രി, 21 ഇഞ്ച് സ്റ്റാന്റേഡ് സൈസില്‍ നിന്ന് 23 ഇ ഇഞ്ചിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന ടയറുകള്‍, എയറോമാറ്റിക് സസ്പെന്‍ഷന്‍ എന്നിവ ഉറുസ് എസില്‍ മാത്രമായി സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.
കാഴ്ച്ചയില്‍ പെര്‍ഫോമെന്റെ പതിപ്പിന് സമാനമായാണ് ഉറുസ് എസും എത്തിയിരിക്കുന്നത്. കൂളിങ്ങ് വെന്റ് നല്‍കിയിട്ടുള്ള ബോണറ്റ്, റെഗുലര്‍ മോഡലില്‍ നിന്ന് പുതുമ വരുത്തിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമ. അകത്തളത്തിന്റെ രൂപകല്‍പ്പനയിലും കാര്യമായ മാറ്റം അവകാശപ്പെടാനില്ല. പൂര്‍ണമായും ലെതറില്‍ പൊതിഞ്ഞാണ് അകത്തളമെങ്കിലും ഓപ്ഷണലായി അല്‍കന്റാരയിലും ലഭിക്കും. വലിയ തോതിലുള്ള കസ്റ്റമൈസേഷനുള്ള അവസരം ഒരുക്കിയാണ് ഈ വാഹനം എത്തിയിരിക്കുന്നതും.
Content Highlights: Former cricketer Sachin Tendulkar buys Lamborghini Urus S, Sachin Tendulkar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..