ലിയ ഒരു ലക്ഷ്യത്തിന് പിന്നാലെയുള്ള യാത്രയിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. 2020-ഓടെ ആഗോള വാഹന വിപണിയില്‍ മൂന്നാം സ്ഥാനം കൈപ്പിടിയിലാക്കുകയെന്നതാണ് ആ വലിയ ലക്ഷ്യം. ഇതിനുള്ള അധ്വാനത്തിലാണ് ഇപ്പോള്‍ ഈ കമ്പനി. 

ഇപ്പോള്‍ നിരത്തില്‍ ഏറ്റവുമധികം ഡിമാന്റുള്ള എസ്യുവി ശ്രേണിയിലേക്ക് ടെറിറ്ററി എന്ന പുത്തന്‍ മോഡല്‍ അവതരിപ്പിക്കുകയാണ് ഫോര്‍ഡ്. 2018-ലെ സാവോ പോളോ മോട്ടോര്‍ ഷോയിലാണ് ടെറിറ്ററിയെ ആദ്യമായി പുറംലോകം കാണുന്നത്. 

ഇപ്പോള്‍ നിരത്തിലുള്ള ഇക്കോ സ്പോര്‍ട്ടിനോട് ഏരെ സാമ്യമുള്ള ഡിസൈനിങ്ങാണ് ടെറിറ്ററിയിലുമുള്ളത്. ക്രോമിയം പതിപ്പിച്ച ഹണികോമ്പ് ഗ്രില്ലും നീളമുള്ള ഹെഡ്ലൈറ്റും സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ബമ്പറും ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിരിക്കുന്ന ഫോഗ്ലാമ്പും അടങ്ങുന്നതാണ് ടെറിറ്ററിയുടെ മുന്‍വശം.

ആഡംബര ഭാവമുള്ള ഉള്‍വശമാണ് ടെറിറ്ററിയില്‍. ഡുവല്‍ ടോണ്‍ സ്‌കീമിലുള്ള ഇന്റീരിയര്‍, ലതര്‍ ഫിനീഷിങ് സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, എന്നിവയാണ് ടെറിറ്ററിയുടെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. 

ഇന്ത്യയില്‍ മഹീന്ദ്ര XUV500-ന്റെ പ്ലാറ്റ്ഫോമിലാണ് ഫോര്‍ഡ് ടെറിറ്ററി ഒരുങ്ങുന്നത്. വിദേശത്ത് 48V മൈല്‍ഡ് ഹൈബ്രിഡ്, ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുകളിലാണ് ടെറിറ്ററി എത്തിയത്. എന്നാല്‍, ഇന്ത്യയില്‍ ഹൈബ്രിഡ് പരീക്ഷിക്കില്ലെന്നാണ് പ്രതീക്ഷ. ജീപ്പ് കോംപസ്, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവയാണ് ടെറിറ്ററിയുടെ എതിരാളികള്‍.