ഗുഡ് ബൈ ഫോര്‍ഡ്, വി വില്‍ മിസ് യു; ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തി ഫോര്‍ഡ്


ഇക്കോ സ്‌പോര്‍ട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കിയാണ് ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

ഇക്കോ സ്‌പോർട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കുന്നു | Photo: Team Auto Trend

ജീവിതത്തില്‍ ഒരു തവണയെങ്കിലും ഫോര്‍ഡിന്റെ വാഹനമോടിച്ചിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ വാഹനത്തിന്റെ അഭാവം ഇനി അനുഭവിച്ച് അറിയാന്‍ സാധിക്കും. എന്‍ഡവര്‍, ഇക്കോ സ്‌പോര്‍ട്ട്, ആസ്പയര്‍, ഫിഗോ തുടങ്ങി അവസാന നാളുകളില്‍ ഫോര്‍ഡ് ഇന്ത്യയില്‍ എത്തിച്ചിരുന്ന വാഹനങ്ങളെല്ലാം ഒന്ന് ഒന്നിന് മെച്ചമായിമായിരുന്നു. പത്ത് സ്പീഡ് ട്രാന്‍സ്മിഷനായിരുന്നു എന്‍ഡേവറിന്റെ പ്രത്യേകതയെങ്കില്‍ മികച്ച യാത്ര അനുഭവമായിരുന്നു ഇക്കോസ്‌പോട്ട് നല്‍കിയിരുന്നത്. ഇങ്ങനെ ഒാരോ വാഹനത്തിന് ഓരോ സവിശേഷത അവകാശപ്പെടാനുണ്ടായിരുന്നു.

1995-ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫോര്‍ഡ് ഐക്കണ്‍, ഫിയസ്റ്റ്, ഫിഗോ, ഫ്യൂഷന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഫോര്‍ഡിന്റെ വാഹന നിരയില്‍ നിന്ന് നിരത്തുകളില്‍ എത്തിയിരുന്നെങ്കിലും ഫോര്‍ഡിന് വലിയ ജനപ്രീതി സമ്മാനിച്ച വാഹനങ്ങളിലൊന്ന് 2012-ല്‍ പുറത്തിറങ്ങിയ ഇക്കോ സ്‌പോര്‍ട്ടാണ്. ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വികളിലെ തുടക്കകാരന്‍ കൂടിയായിരുന്നു ഈ വാഹനം. ഒടുവില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ഈ വാഹനം പുറത്തിറക്കിയാണെന്നതും കാലത്തിന്റെ കാവ്യനീതിയാണ്.

ഇക്കോ സ്‌പോര്‍ട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കിയാണ് ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ചെന്നൈയിലെ നിര്‍മാണ ശാലയിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവുമൊടുവിലെ യൂണിറ്റ് പുറത്തിറക്കിയത്. 2021 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി കമ്പനി പ്രഖ്യാപിച്ചത്. കയറ്റുമതി വിപണിക്കായി കാറുകളും എന്‍ജിനുകളും നിര്‍മിക്കുന്നതിനായാണ് ഇതുവരെ ചെന്നൈ നിര്‍മാണശാലയില്‍ ഉത്പാദനം തുടര്‍ന്നത്.

ഫോര്‍ഡിന് ഗുജറാത്തിലെ അഹമ്മദാബാദി നടുത്തുള്ള സാനന്ദിലും ചൈന്നെയിലുമായി രണ്ടു പ്ലാന്റുകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇതില്‍ സനന്ദ് പ്ലാന്റിലെ ഉത്പാദനം നേരത്തേ നിര്‍ത്തിയിരുന്നു. ഫിഗോ, ഫ്രീസ്‌റ്റൈല്‍, ആസ്പയര്‍ തുടങ്ങിയ ചെറു കാറുകളാണ് ഇവിടെ നിര്‍മിച്ചത്. ചെന്നൈ പ്ലാന്റില്‍നിന്നാണ് ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടും എന്‍ഡവറും നിര്‍മിച്ചിരുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴും തുടര്‍ന്നും സര്‍വീസും പാര്‍ട്‌സുകളും ലഭിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഫോര്‍ഡ് ഉറപ്പുനല്‍കുന്നത്.

Content Highlights: Ford stops production from india, ford india stop production, roll out last eco sport from chennai

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented