ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പിച്ച് ഫോര്‍ഡ്; ഗുജറാത്ത് പ്ലാന്റ് ടാറ്റയ്ക്ക് നൽകാൻ ധാരണ


പ്ലാന്റ് ഏറ്റെടുക്കലിനുള്ള കരാര്‍ അനുസരിച്ച് ഫോര്‍ഡ് മോട്ടോഴ്‌സുമായി സഹകരിച്ചായിരിക്കും ടാറ്റ മോട്ടോഴ്‌സ് ഇവിടെ പ്രവര്‍ത്തിക്കുക.

പ്രതീകാത്മക ചിത്രം | Photo: REUTERS

ന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോര്‍ഡിന്റെ സാനന്ദിലെ വാഹന നിര്‍മാണശാല ഏറ്റെടുക്കാന്‍ ഒരുങ്ങി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഇതിനായി ടാറ്റ മോട്ടോഴ്‌സും ഗുജറാത്ത് സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു. വാഹന നിര്‍മാണ പ്ലാന്റ്, ഇത് ഉള്‍പ്പെടുന്ന ഭൂമി, കെട്ടിടങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ, യോഗ്യരായ ജീവനക്കാരേയും ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാരും ടാറ്റ മോട്ടോഴ്‌സും തമ്മിലുള്ള ധാരണാപത്രത്തില്‍ പറയുന്നത്.

ഫോര്‍ഡിന്റെ പ്ലാന്റ് ഏറ്റെടുക്കുന്നതിന് ടാറ്റ മോട്ടോഴ്‌സിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ധാരണാപത്രം ഒപ്പുവെച്ചന്ന വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം, ഏറ്റെടുക്കലിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും ഫോര്‍ഡ് മോട്ടോഴ്‌സ് എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെങ്കില്‍ അതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടാറ്റ മോട്ടോഴ്‌സ് അതിനാവശ്യമായ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും വിട്ടുനല്‍കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറേയായി സാനന്ദില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കൂടുതല്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുന്നതിനായാണ് ഈ ധാരണപത്രം ഒപ്പുവെച്ചിട്ടുള്ളത്. ഇത് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. ടാറ്റയുടെ വാഹനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതിലൂടെ കമ്പനിയുടെ വളര്‍ച്ച ഒന്നിലധികം മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും, തുടര്‍ന്നും മികച്ച വാഹനങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര അറിയിച്ചു.

ഫോര്‍ഡിന്റെ പ്ലാന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടുത്തെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിനായി ടാറ്റ കൂടുതല്‍ നിക്ഷേപം നടത്തും. നിലവില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റാണ് ഇവിടുത്തെ നിര്‍മാണശേഷി. അത് ഭാവിയില്‍ നാല് ലക്ഷമായി ഉയര്‍ത്തും. പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളും ഇവിടെ നിര്‍മിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ളത്.

പ്ലാന്റിന്റെ വികസനത്തിനായി എത്ര രൂപയുടെ നിക്ഷേപമാണ് നടത്തുകയെന്ന കാര്യം ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2000 കോടി രൂപയോളം നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. പ്ലാന്റ് ഏറ്റെടുക്കലിനുള്ള കരാര്‍ അനുസരിച്ച് ഫോര്‍ഡ് മോട്ടോഴ്‌സുമായി സഹകരിച്ചായിരിക്കും ടാറ്റ മോട്ടോഴ്‌സ് ഇവിടെ പ്രവര്‍ത്തിക്കുക. പ്ലാന്റ് ഏറ്റെടുത്തല്‍ സംബന്ധിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം വരും ദിവസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സ് നടക്കും.

തുടര്‍ച്ചയായി കനത്ത നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഫോര്‍ഡ് ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പി.എല്‍.ഐ. സ്‌കീമിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഫോര്‍ഡ് വീണ്ടും ഇന്ത്യയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായും ചില മോഡലുകള്‍ വിദേശത്ത് ഇറക്കുമതി ചെയ്യുന്നത് മാത്രമായിരിക്കും ഫോര്‍ഡിന്റെ ഇന്ത്യയിലെ സാന്നിധ്യമെന്ന് അടുത്തിടെ ഫോര്‍ഡ് അറിയിച്ചു.

Content Highlights: Ford's Plant Acquisition;Tata Motors Signs Agreement With Gujarat Government, Ford, Tata Motors

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented