ടുത്ത മാസം ബ്രസീലില്‍ നടക്കാനിരിക്കുന്ന 2018 സാവോ പോളോ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ ഫോര്‍ഡ് അവതരിപ്പിക്കുന്ന കരുത്തന്‍ ട്രക്ക് മോഡലാണ് റേഞ്ചര്‍ സ്‌റ്റോം. ലോഞ്ചിന് മുമ്പെ പുറത്തുവിട്ട കണ്‍സെപ്റ്റ് പ്രകാരം ഇന്ത്യന്‍ വിപണിയിലുള്ള എന്‍ഡവറിനോട് ചെറിയ രൂപസാദൃശ്യമുള്ള ഡിസൈനിലാണ് റേഞ്ചര്‍ സ്‌റ്റോം വരുന്നത്. ഫീച്ചേഴ്‌സും സമാനം.

നിലവില്‍ വിദേശ വിപണിയിലുള്ള എക്കോസ്‌പോര്‍ട്ട് സ്‌റ്റോമിനെക്കാള്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായിരിക്കും റേഞ്ചര്‍ സ്‌റ്റോം. പുതിയ സസ്‌പെന്‍ഷന്‍ സംവിധാനം, ഓള്‍ ടെറൈന്‍ ടയര്‍, സ്‌പോര്‍ട്ടി അലോയി വീല്‍, ബോഡി മുഴുവന്‍ കവര്‍ ചെയ്യുന്ന ക്ലാഡിങ്, കസ്റ്റം എക്‌സ്റ്റീരിയര്‍ പെയിന്റ്, റൂഫ് റെയില്‍ എന്നിവ റേഞ്ചര്‍ സ്‌റ്റോം ട്രക്കിനെ വ്യത്യസ്തമാക്കും. കണ്‍സെപ്റ്റ് വാഹനത്തിന്റെ ഗ്രില്ലില്‍ പേരും ആലേഖനം ചെയ്തിട്ടുണ്ട്. 

3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് റേഞ്ചര്‍ സ്റ്റോം കണ്‍സെപ്റ്റിന് കരുത്തേകുക. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. റേഞ്ചര്‍ സ്റ്റോമിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് അധികം വൈകാതെ പ്രതീക്ഷിക്കാം. 

Ford Ranger Storm

Content Highlights; Ford Ranger Storm concept unveiled