ഹ്യുണ്ടായുടെ ജനപ്രിയ എസ്.യു.വിയായ ക്രെറ്റയോട് മത്സരിക്കന്‍ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ പുതിയൊരു മിഡ് സൈഡ് എസ്.യു.വി വരുന്നു. പുതിയ മോഡലുകള്‍ പുറത്തിറക്കാനും മറ്റും അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയും നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരു മിഡ് സൈഡ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡല്‍ വിപണിയിലെത്തുന്നത്. 

സാങ്‌യോങ് എക്‌സ് 100 പ്ലാറ്റ്‌ഫോമില്‍ ഈ മിഡ് സൈഡ് എസ്.യു.വി നിര്‍മിക്കുമെന്നാണ് സൂചന. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാതെ നിര്‍മാണ ചെലവ് കുറയ്ക്കാനും ഇത് സഹായകരമാകും. ഫോര്‍ഡിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടീമിന്റെ പങ്കാളിത്തത്തോടെയാണ് വാഹനത്തിന്റെ നിര്‍മാണം നടക്കുക. മഹീന്ദ്രയുടെ പുതുതലമുറ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. 
 
ഫോര്‍ഡിന്റെ ഗ്ലോബല്‍ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലായിരിക്കും വാഹനത്തിന്റെ രൂപഘടന. 2020-ഓടെ ഈ മിഡ് സൈഡ് എസ്.യു.വി ഇന്ത്യയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights; Ford-Mahindra Mid-size SUV To Rival Creta; Launch In 2020