ടുത്ത മാസം ആരംഭിക്കുന്ന 2018 സാവോ പോളോ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി പുതിയ കാ (Ka) അര്‍ബന്‍ വാരിയര്‍ സെഡാന്‍ കണ്‍സെപ്റ്റ് ഫോര്‍ഡ് പുറത്തുവിട്ടു. ഇന്ത്യയില്‍ വില്‍പനയ്ക്കുള്ള സബ് ഫോര്‍മീറ്റര്‍ ആസ്പയര്‍ സെഡാന്റെ അല്‍പം നീളമേറിയ അഡ്വഞ്ചര്‍ വകഭേദമാണ് കാ സെഡാന്‍. രൂപത്തില്‍ ഫ്രീ സ്റ്റൈല്‍ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പായും കാ സെഡാനെ പരിഗണിക്കാം. 

ചുവപ്പ് നിറത്തില്‍ പൊതിഞ്ഞ കാ സെഡാന്റെ കണ്‍സെപ്റ്റാണ് കമ്പനി പുറത്തിറക്കിയത്. നിലവില്‍ സൗത്ത് അമേരിക്കന്‍ നിരത്തുകളിലുള്ള കാ സെഡാനില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ട്. ഹെഡ്‌ലാമ്പിലെ ബ്ലാക്ക് ഇന്‍സേര്‍ട്ട്‌സ്, ബോഡിക്ക് ചുറ്റുമുള്ള ബ്ലാക്ക് ക്ലാഡിങ്, മുന്നിലെയും പിന്നിലെയും സ്‌കിഡ് പ്ലേറ്റ് എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും. അകത്തളവും അല്‍പം പ്രീമിയം നിലവാരത്തിലേക്ക് മാറ്റി.

പുറത്തും അകത്തും രൂപത്തില്‍ നിരവധി മാറ്റങ്ങളുണ്ടെങ്കിലും സ്റ്റാന്റേര്‍ഡ് കാ സെഡാനിലെ അതേ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്‌ പുതിയ കാ അര്‍ബന്‍ വാരിയര്‍ സെഡാനും കരുത്തേകുക. 128 ബിഎച്ച്പി പവറും 153 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. നവംബര്‍ എട്ട് മുതല്‍ 18 വരെയാണ് സാവോ പോളോ ഓട്ടോ ഷോ. ഈ വേദിയിലാണ് അര്‍ബന്‍ വാരിയര്‍ കാ അവതരിപ്പിക്കുക.

Ford Ka Urban Warrior

Content Highlights; Ford Ka Urban Warrior concept revealed