കൊറോണ വൈറസ് വ്യാപനഭീഷണിയെ തുടര്‍ന്ന് 40 ദിവസത്തിലധികമായി അടച്ചിട്ടിരുന്ന വാഹന ഷോറൂമുകള്‍ തുറക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് രാജ്യത്തുടനീളമുള്ള ഫോര്‍ഡ് ഷോറൂമുകളും സര്‍വീസ് സ്‌റ്റേഷനുകളും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങളും പ്രദേശിക ഭരണകൂടങ്ങളുടെയും മുന്‍കരുതലുകളും അനുസരിച്ചായിരിക്കും ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ തുറക്കുക. ഫോര്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ അണുവിമുക്തമാക്കുയും സാനിറ്റൈസേഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തശേഷമാണ് വീണ്ടും ബിസിനസ് ആരംഭിച്ചിരിക്കുന്നത്. 

ഇതിനുപുറമെ, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതിനായി ഉപയോക്താക്കള്‍ ഷോറൂമുകളില്‍ എത്താതെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന് ഡയര്‍ എ ഫോര്‍ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സെയില്‍സും സര്‍വീസും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള ടോണ്‍-ഫ്രീ സംവിധാനമാണിതില്‍ ഒരുക്കിയിരിക്കുന്നത്. 

പുതിയ ഉപയോക്താക്കള്‍ക്ക് ഡയര്‍ എ ഫോര്‍ഡ് സംവിധാനത്തിലൂടെ ഫോര്‍ഡ് ടീമുമായി ബന്ധപ്പെടുകയും ബുക്കിങ്ങ്, ടെസ്റ്റ് ഡ്രൈവ്, വാഹനത്തിന്റെ ഡെലിവറി തുടങ്ങിയ സേവനങ്ങളും ഒരുക്കുന്നുണ്ട്. നിലവിലെ ഉപയോക്താക്കള്‍ക്ക് സര്‍വീസിനായി പിക്ക്അപ്പ്/ ഡ്രോപ്പ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ഡിജിറ്റല്‍ പേമെന്റ് എന്നീ സേവനങ്ങളും ഉറപ്പാക്കും. 

ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍

  • ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്റര്‍ ഉപയോഗിച്ച് ഫോര്‍ഡ് ഡീലര്‍ഷിപ്പിലെത്തുന്നവരുടെ ശരീര താപനില പരിശോധിക്കും.
  • സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്ന രീതിയില്‍ ഡീലര്‍ഷിപ്പുകള്‍ പുനര്‍ക്രമീകരിക്കും. 
  • ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമാക്കി.
  • അണുസാധ്യതയുള്ള വസ്തുകള്‍ നിക്ഷേപിക്കാന്‍ പ്രത്യേക മാലിന്യശേഖര ബാസ്‌കറ്റ് സ്ഥാപിച്ചു.
  • എല്ലാ ഇടപാടുകളിലും ഉപയോക്താവും ജീവനക്കാരും തമ്മില്‍ ശാരീരിക അകലം ഉറപ്പാക്കും.
  • ഫോര്‍ഡിന്റെ എല്ലാ ഡീലര്‍ഷിപ്പുകളും ദിവസേന മൂന്നുതവണ അണുവിമുക്തമാക്കും.
  • എല്ലാ ഡീലര്‍ഷിപ്പുകളിലും സാനിറ്റൈസര്‍, ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: Ford Introduce Online Platform; Ford Open Dealerships With Higher Safety Measures