പ്രതീകാത്മക ചിത്രം | Photo: Ford India
കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഡോര്‍ സ്റ്റെപ്പ് സര്‍വീസ് ആരംഭിക്കുന്നു. ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി അധിക ചാര്‍ജ് ഈടാക്കാതെയാണ് ഈ സേവനം ഒരുക്കുന്നത്.
ഡയല് എ ഫോര്‍ഡ് പദ്ധതിയുടെ കീഴില്‍ ഏറ്റവുമൊടുവില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണ് ഡോര്‍ സ്റ്റെപ്പ് സര്‍വീസ്. ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പിലോ ഡയര്‍ എ ഫോര്‍ഡ് സംവിധാനത്തിലോ സര്‍വീസ് ബുക്കുചെയ്യാം. ഇതനുസരിച്ച് ഫോര്‍ഡ് ജീവനക്കാര്‍ സര്‍വീസ് ഉറപ്പാക്കും.
ആദ്യഘട്ടമായി ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ജയ്പൂര്‍, ലക്നോ, ബെംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപൂരം, ഹൈദരാബാദ്, കൊല്‍ക്കത്ത, ഭൂവനേശ്വര്‍, മുംബൈ, പുനെ, ഔറംഗബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഡോര്‍ സ്റ്റെപ്പ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.
വാഹനത്തിന്റെ സാധാരണ പരിശോധന, ഫില്‍ട്ടറുകള്‍, ഓയില്‍ തുടങ്ങിയവ മാറ്റാല്‍, വാഷിങ്ങ് തുടങ്ങിയവയാണ് ഡോര്‍ സ്റ്റെപ്പ് പദ്ധതിയിലുള്ളത്. കൂടുതല്‍ പരിശോധന ആവശ്യമുള്ള വാഹനങ്ങള്‍ ഫോര്‍ഡിന്റെ ടീം തന്നെ സര്‍വീസ് സെന്ററിലെത്തിക്കും. പണം ഓണ്‍ലൈനായി അടയ്ക്കുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
Content Highlights: Ford India Provides Doorstep Service For Their Customers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..