മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യന്‍ നിരത്തിലെത്തിച്ച സെഡാന്‍ മോഡലായ ഫിയസ്റ്റ തിരിച്ച് വിളിക്കുന്നു. വാഹനത്തിന്റെ ഡോര്‍ ലാച്ചില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിനായാണ് തിരികെ വിളിച്ചിരിക്കുന്നത്. 

ഫോര്‍ഡ് 2014-ല്‍ പുറത്തിറക്കിയ ഫിയസ്റ്റ വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. ഈ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങള്‍ തൊട്ടടുത്തുള്ള ഫോര്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളിലെത്തി തകരാര്‍ പരിഹരിക്കണമെന്നാണ് കമ്പനി  അറിയിച്ചിട്ടുള്ളത്. 

എത്ര വാഹനങ്ങള്‍ക്കാണ് തകരാറുള്ളതെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല. 2017-ല്‍ ആഗോളതലത്തില്‍ തന്നെ ഈ മോഡല്‍ തിരികെ വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യയിലും തിരിച്ച് വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരിച്ച് വിളിച്ചിരിക്കുന്ന വാഹനങ്ങളില്‍ സ്വന്തം കാറും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വെഹിക്കിള്‍ ഐഡന്റിഫിക്കേന്‍ നമ്പര്‍ ഉപയോഗിച്ച്  കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നും ഫോര്‍ഡ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.