ഫോര്‍ഡ് എന്‍ഡവര്‍ എസ്.യു.വി.യുടെ പുതിയ 2019 മോഡല്‍ പുറത്തിറങ്ങി. 28.19 ലക്ഷം രൂപ മുതല്‍ 32.97 ലക്ഷം വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. 2.2 ലിറ്റര്‍ ടൈറ്റാനിയം 4X2 മാനുവല്‍, 2.2 ലിറ്റര്‍ ടൈറ്റാനിയം പ്ലസ് 4X2 ഓട്ടോമാറ്റിക്, 3.2 ലിറ്റര്‍ ടൈറ്റാനിയം പ്ലസ് 4X4 ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിലാണ് 2019 എന്‍ഡവര്‍ ലഭ്യമാവുക.
ക്രോം ആവരണമുള്ള മുന്നിലെ ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്‍, പുതിയ ബമ്പര്‍, HID ഹെഡ്ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാമ്പിനെ കവര്‍ ചെയ്ത് സില്‍വര്‍ ഫിനിഷിങ്ങിലുള്ള സ്കേര്‍ട്ട് എന്നിവയാണ് മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 18 ഇഞ്ച് ഡ്യുവല്‍ ടോണിലാണ് അലോയി വീല്‍. ബീജ് അപ്ഹോള്സ്ട്രെയില് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സംവിധാനങ്ങളുള്ള 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീ ലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്.
സെന്‍സര്‍ വഴി തുറക്കാന്‍ സാധിക്കുന്ന ഹാന്‍ഡ്സ് ഫ്രീ പവര്‍ ലിഫ്റ്റ് ഗേറ്റാണ് പിന്നില്‍. പനോരമിക് സണ്‍റൂഫ്, സെമി ഓട്ടോമാറ്റിക് പാരലല്‍ പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 4903 എംഎം നീളവും 1869 എംഎം വീതിയും 1837 എംഎം ഉയരവും 2850 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
രണ്ട് ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്ജിന് 3200 ആര്‍പിഎമ്മില്‍ 158 ബിഎച്ച്പി പവറും 1600-2500 ആര്‍പിഎമ്മില്‍ 385 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 3000 ആര്‍പിഎമ്മില്‍ 197 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 470 എന്‍എം ടോര്‍ക്കുമാണ് ലഭിക്കുക. ആള് വീല്‍ ഡ്രൈവില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മാത്രമേ ഇതിലുണ്ടാകു.
എബിഎസ്, ഇബിഡി, ഡ്യുവല്‍ ഫ്രണ്ട്-സൈഡ്-കര്ട്ടണ് എയര്‍ബാഗ്, റോള്‍ഓവര്‍ സ്റ്റെബിലിറ്റി, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ലോഞ്ച് അസിസ്റ്റ്, ക്രൂയിസ് കണ്ട്രോള്, ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. ടൈറ്റാനിയം പ്ലസ് വേരിയന്റില്‍ കാല് സുരക്ഷയ്ക്കും എയര്‍ബാഗുണ്ട്. ഡിഫ്യൂസ്ഡ് സില്‍വര്‍, മൂഡ്ഡസ്റ്റ് സില്‍വര്‍, ഡയമണ്ട് വൈറ്റ്, ആബ്സല്യൂട്ട് ബ്ലാക്ക്, സണ്‍സെറ്റ് റെഡ് എന്നീ അഞ്ചു നിറങ്ങളില്‍ പുതിയ എന്‍ഡവര്‍ ലഭ്യമാകും. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്സ്, മഹീന്ദ്ര ഓള്‍ട്ടുറാസ് എന്നിവയാണ് വിപണിയില്‍ എന്‍ഡവറിന്റെ പ്രധാന എതിരാളികള്‍.
വില (എക്സ്ഷോറൂം പ്രകാരം)
2.2 Titanium 4x2 MT - Rs. 28,19,000
2.2 Titanium+ 4x2 AT - Rs. 30,60,000
3.2 Titanium+ 4x4 AT - Rs. 32,97,000
Content Highlights; Ford Endeavour facelift launched at Rs. 28.19 lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..