സ്റ്ററിന് പിന്നാലെ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തരംഗമായ വാഹനമാണ് ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ട്. തുടക്കത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിച്ച ഈ വാഹനത്തിന്റെ രണ്ടാം തലമുറ മോഡല്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ വാഹനവും മാറ്റത്തിനൊരുങ്ങുന്നതായി സൂചന.

എന്നാല്‍, ഇത്തവണ പുറംമോടിയില്‍ ഫോര്‍ഡ് കൈവയ്ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ കൂടുതല്‍ സാങ്കേതികവിദ്യ ഒരുക്കുന്നതാണ് പ്രധാന മാറ്റം. ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ട് എസില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റിലായിരിക്കും ടൈറ്റാനിയം, ടൈറ്റാനിയം പ്ലെസ് മോഡലുകള്‍ ഒരുങ്ങുക.

ഇക്കോ സ്‌പോര്‍ട്ടിന്റെ ഇന്റീരിയറിലെ ആഡംബരത്തിന് അപവാദമായി നിന്നിരുന്നത് വളരെ ലളിതമായ ഇന്‍ട്രുമെന്റ് ക്ലെസ്റ്ററായിരുന്നു. എന്നാല്‍, ടോപ്പ് എന്‍ഡ് മോഡലുകളില്‍ ഇത് മാറ്റി എസ് മോഡലില്‍ നല്‍കിയിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ നല്‍കാനാണ് ഫോര്‍ഡിന്റെ ശ്രമം. 

Meter

ക്രോമിയം റിങ്ങുകള്‍ ആവരണം ചെയ്യുന്ന സ്പീഡോ മീറ്ററും ടാക്കോ മീറ്ററുമാണ് ഇക്കോ സ്‌പോര്‍ട്ട് എസിലുള്ളത്. മുമ്പ് നല്‍കിയിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വലിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ഇതില്‍ നല്‍കിയേക്കും. എന്നാല്‍, അടിസ്ഥാന മോഡലില്‍ പഴയത് തുടരും. 

പുറംമോടിയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ വര്‍ഷമാണ് ഇക്കോ സ്‌പോര്‍ട്ടിന്റെ രണ്ടാം തലമുറ വാഹനം എത്തിയത്. അതുകൊണ്ട് തന്നെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ അഴിച്ചുപ്പണി നടത്തുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന.

Content Highlights: Ford EcoSport gets instrument cluster from EcoSport S