കോംപാട്ക് എസ്.യു.വി ശ്രേണിയില്‍ വിപ്ലവകരമായ കുതിപ്പ് ലക്ഷ്യമിട്ട് ടാറ്റ അവതരിപ്പിച്ച നെക്സോണ്‍ ദീപാവലി ഉത്സവകാലത്ത് വിപണിയിലെത്തുകയാണ്. വരവിന് മുമ്പെ നെക്സോണിനെ നേരിടാന്‍ എക്കോസ്പോര്‍ട്ടിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാന്‍ ഫോര്‍ഡ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 15-ന് പുതിയ മുഖത്തില്‍ 2017 എക്കോസ്പോര്‍ട്ട് വിപണിയിലെത്തും. നിലവില്‍ മികച്ച വില്‍പ്പനയുള്ള എക്കോസ്പോര്‍ട്ട് അല്പം പരിഷ്കാരത്തോടെ എത്തിച്ച് മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനാണ് ഫോര്‍ഡിന്റെ ലക്ഷ്യം.
മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമില്ലെങ്കിലും രൂപത്തില്‍ ചെറുതല്ലാത്ത മാറ്റമുണ്ട്. പ്രധാനമായും മുന്‍ഭാഗത്താണ് മാറ്റങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫോര്‍ഡിന്റെ പുതിയ എന്‍ഡവറിന്റെ ഗ്രില്ലിനെ അനുസ്മരിക്കുന്നതാണ് പുതിയ ഗ്രില്ലുകള്‍. വൃത്താകൃതിയിലുള്ള ഫോഗ് ലാംമ്പുകള്‍ ചതുരരൂപത്തിലേക്ക് മാറി. ഹെഡ്ലാംമ്പ് ക്ലസ്റ്ററിലും മാറ്റമുണ്ട്. ക്യാബിന് കുറച്ചുകൂടി പ്രീമിയം അവസ്ഥയിലേക്ക് മാറുന്നുണ്ട്. കണ്ട്രോളുകള് സ്റ്റിയറിങ് വീലിലേക്ക് മാറി. സെന്‍ട്രല്‍ കണ്‍സോളും പൂര്‍ണമായും മാറ്റത്തിന് വിധേയമാകുന്നുണ്ട്.
അകത്തളത്ത് ടച്ച് സ്ക്രീന്‍ മള്‍ട്ടി മീഡിയ സിസ്റ്റം സ്ഥാനംപിടിച്ചു. റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വെഹിക്കിള്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തി. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ എക്കോബൂസ്റ്റ് എന്ജിന് പുതിയ പതിപ്പിലും പഴയപടി തുടരും. ടോപ് സ്പെക്കില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദേശം 6.50-9.50 ലക്ഷം രൂപ വരെയാകും വില.
നെക്സോണിന് പുറമേ മാരുതി ബ്രെസ, ഹോണ്ട ഡബ്യുആര്-വി, മഹീന്ദ്ര ടിയുവി 300 എന്നിവയ്ക്കും പുതിയ എക്കോസ്പോര്‍ട്ട് വെല്ലുവിളി ഉയര്‍ത്തും. സുരക്ഷ ഉറപ്പാക്കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോര്‍സ് ഡിസ്ട്രിബ്യുഷന്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നിവ സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തും. ടോപ് സ്പെക്കില്‍ ആറ് എയര്‍ബാഗ്, റിവേര്‍സ് പാര്‍ക്കിങ് ക്യാമറ, എമര്‍ജന്‍സി അസിസ്റ്റ്, റിയര്‍ ഡീഫോഗര്‍, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക് എന്നീ സുരക്ഷാ സംവിധാനങ്ങളും ഫോര്‍ഡ് നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..