ഫോര്‍ഡിന്റെ പുതിയ പെട്രോള്‍ എന്‍ജിനില്‍ മസില്‍പെരുപ്പിച്ച് എക്കോസ്പോര്‍ട്ട്
പഴയ എന്‍ജിനെക്കാള്‍ 10 ശതമാനത്തോളം ചെറുതും ഭാരം കുറവുമാണ് പുതിയ ത്രീ സിലിണ്ടര്‍ എന്ജിന്.
ഫോര്‍ഡ് ഇന്ത്യയുടെ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് കമ്പനിയുടെ ഗുജറാത്തിലെ എന്ജിന് നിര്‍മാണ കേന്ദ്രത്തില്‍ പുറത്തിറക്കി. അധികം വൈകാതെ അവതാരമെടുക്കുന്ന പുതുതലമുറ എക്കോസ്പോര്‍ട്ട് എസ്.യു.വിയിലാണ് പുതിയ എന്ജിന് ആദ്യം ഉള്‍പ്പെടുത്തുകയെന്ന് ഫോര്‍ഡ് വ്യക്തമാക്കി. ഫോര്‍ഡ് നിരയില്‍ നിലവിലുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്ജിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്ജിന്.
പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന്. Courtesy; cardekho
പഴയ എന്‍ജിനെക്കാള്‍ 10 ശതമാനത്തോളം ചെറുതും ഭാരം കുറവുമാണ് പുതിയ ത്രീ സിലിണ്ടര്‍ എന്ജിന്. 7 ശതമാനം അധിക മൈലേജും ലഭിക്കും. ശബ്ദവും വളരെ കുറവാണ്. എകദേശം 80 ശതമാനത്തോളം പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് എന്ജിന് നിര്‍മിച്ചത്. 6500 ആര്‍പിഎമ്മില്‍ 121.3 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കും എന്ജിന് നല്‍കും. നിരത്തിലുള്ള 1.5 ലിറ്റര്‍ സിഗ്മ എന്‍ജിനെക്കാള്‍ 10 ശതമാനം പവറും 7 ശതമാനം ടോര്‍ക്കും ഇതില്‍ അധികം ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..