ഇക്കോ സ്‌പോര്‍ട്ടിന് പുതിയ ഹൃദയം; ബിഎസ്-6 പെട്രോള്‍-ഡീസല്‍ എന്‍ജിനുമായി ഫോര്‍ഡ്


പുതിയ എന്‍ജിനിലേക്ക് മാറിയതോടെ രണ്ട് പതിപ്പുകള്‍ക്കും 13,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ന്ത്യയിലെ കോംപാക്ട് എസ്‌യുവികളില്‍ കരുത്തനായ ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ടിന് പുതിയ ഹൃദയം. ബിഎസ്-4 എന്‍ജിനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇക്കോ സ്‌പോട്ട്.

ഇക്കോ സ്‌പോട്ടിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്. പുതിയ എന്‍ജിനിലേക്ക് മാറിയതോടെ രണ്ട് പതിപ്പുകള്‍ക്കും 13,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ഡിസൈനില്‍ മാറ്റം വരുത്താതെ എത്തിയിട്ടുള്ള ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പിന് 8.04 ലക്ഷം രൂപ മുതല്‍ 11.43 ലക്ഷം രൂപ വരെയും, ഡീസല്‍ പതിപ്പിന് 8.54 ലക്ഷം രൂപ മുതല്‍ 11.58 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

99 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇക്കോ സ്‌പോര്‍ട്ടിലുള്ളത്. 120 ബിഎച്ച്പി പവറും 149 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.

ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പില്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡീസല്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്.

പുതിയ എന്‍ജിനിലെത്തിയ ഇക്കോ സ്‌പോര്‍ട്ടിന് ഉയര്‍ന്ന വാറന്റിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് ഫോര്‍ഡ് നല്‍കുന്നത്.

Content Highlights: Ford EcoSport BS-6 Engine Model Launched

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented