
കോഴിക്കോട് മീഞ്ചന്ത പി.വി.എസ് ഫോർഡിൽ എക്കോസ്പോർട്ട് ബി.എസ്. സിക്സ് മോഡൽ കെ.ടി.സി. ഗ്രൂപ്പ് ചെയർമാൻ പി.വി. ചന്ദ്രൻ, കോഴിക്കോട് ആർ.ടി.ഒ. എം.പി. സുഭാഷ്ബാബു, പി.വി.എസ്. ഒട്ടോമോട്ടീവ് കമ്പനി മാനേജിംഗ് ഡയറക്ടർ പി.വി. നിധീഷ് എന്നിവർ അവതരിപ്പിക്കുന്നു. ഫോട്ടോ: കൃഷ്ണകൃപ.
മലിനീകരണ നീയന്ത്രണ മാനദണ്ഡമായ ബിഎസ്-6 എന്‍ജിനിലുള്ള ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോ സ്പോട്ട് കേരളത്തിലുമെത്തി. ഇതോടനുബന്ധിച്ച് ഈ വാഹനം കോഴിക്കോട് ജില്ലയിലെ ഫോര്‍ഡിന്റെ മുന്‍നിര ഡീലര്‍മാരായ പിവിഎസ് ഫോര്‍ഡില്‍ അവതരിപ്പിച്ചു.
ബിഎസ്-6 നിലവാരത്തിലുള്ള എന്ജിന് നല്കിയതല്ലാതെ ഈ വാഹനത്തില്‍ സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താതെയാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. അതേസമയം, ബിസ്-6 എന്‍ജിനിലേക്ക് മാറിയതിനെ തുടര്‍ന്ന് ടൈറ്റാനിയം വേരിന്റിനൊഴികെ മറ്റുള്ളവയ്ക്ക് 13,000 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്.
ഇക്കോ സ്പോര്‍ട്ടിന്റെ ഡീസല്‍ പതിപ്പും ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നതാണ് പ്രധാന പ്രത്യേകത. ബിഎസ്-4 എന്ജിന് വാഹനങ്ങളില്‍ നിന്നുള്ള സള്‍ഫര്‍ ബഹിര്‍ഗമനം 50 പാര്‍ട്ടിക്കിള്‍ ആണെങ്കില്‍ ബിഎസ്-6 എന്ജിന് ഇത് 10 പാര്‍ട്ടിക്കിള്‍ ആയി കുറയുമെന്നാണ് ഫോര്‍ഡ് പറയുന്നത്.
ഇക്കോ സ്പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പിന് 8.04 ലക്ഷം രൂപ മുതല്‍ 11.43 ലക്ഷം രൂപ വരെയും, ഡീസല്‍ പതിപ്പിന് 8.54 ലക്ഷം രൂപ മുതല്‍ 11.58 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പില്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡീസല്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്.
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഈ സെഗ്മെന്റില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വാറന്റിയാണ് ഇക്കോ സ്പോര്ട്ടിന് ഫോര്‍ഡ് നല്‍കുന്നത്. മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് ഫോര്‍ഡ് നല്‍കുന്നത്.
കോഴിക്കോട് മീഞ്ചന്തയിലുള്ള പിവിഎസ് ഫോര്‍ഡ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ആര്.ടി.ഒ. എം.പി. സുഭാഷ് ബാബു, കെ.ടി.സി. ഗ്രൂപ്പ് ചെയര്മാന് പി.വി. ചന്ദ്രന്, പി.വി.എസ്. ഓട്ടോമോട്ടീവ് കമ്പനി മാനേജിങ് ഡയറക്ടര്‍ പി.വി. നിധീഷ് എന്നിവര്‍ ചേര്‍ന്ന് വാഹനം അവതരിപ്പിച്ചു.
കെ.ടി.സി. ഗ്രൂപ്പ് ചെയര്മാന് പി.വി. ചന്ദ്രന്, എസ്.കെ. ഷമീറിന് താക്കോല്‍ കൈമാറി ആദ്യവില്‍പ്പന നിര്‍വഹിച്ചു. യോഗത്തില്‍ പി.വി.എസ്. ഓട്ടോമോട്ടീവ് കമ്പനി മാനേജിങ് ഡയറക്ടര്‍ പി.വി. നിധീഷ്, സി.ഇ.ഒ. പി.പി. ജോണി, സര്‍വീസ് ഹെഡ് കെ.പി. കുമാരന് കുട്ടി എന്നിവരും സംസാരിച്ചു.
Content Highlights: Ford Eco Sport BS-6 Engine Model Launched In Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..