ന്ത്യയില്‍ പത്ത് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ്. ഫോര്‍ഡ് അടുത്തിടെ പുറത്തിറക്കിയ ഫ്രീസ്റ്റൈലിന്റെ കൂടെ വില്‍പനയോടെയാണ് പത്ത് ലക്ഷം എന്ന മാജിക് നമ്പറിലേക്ക് ഫോര്‍ഡ് ഉയര്‍ന്നത്. 

ഫോര്‍ഡിന്റെ മുഖമുദ്രയായി ഉയര്‍ത്തിക്കാട്ടുന്ന ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, ഇക്കോ സ്‌പോര്‍ട്ട്, എന്‍ഡേവര്‍, മസ്താങ് തുടങ്ങിയ മോഡലുകളുടെ പിന്‍ബലത്തിലാണ് ഫോര്‍ഡ് പത്ത് ലക്ഷം എന്ന നേട്ടത്തിലെത്തിയിരിക്കുന്നത്.  

രണ്ട് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപവുമായി 1998-ലാണ് ഫോര്‍ഡിന്റെ കാറുകള്‍ തദ്ദേശിയമായി നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് ആരംഭിച്ചത്. തുടര്‍ന്ന് 20 വര്‍ഷം പിന്നിടുമ്പോഴാണ് പത്ത് ലക്ഷം കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചത്.

ഇന്ത്യയുടെ 267 നഗരങ്ങളിലായി 465 ഔട്ട്‌ലെറ്റുകളാണ് ഫോര്‍ഡിനുള്ളത്. ഇതിന് പുറമെ, 3500 അംഗീകൃത സര്‍വീസ് സ്റ്റേഷനുകളും ഫോര്‍ഡിനുമാത്രമായി 2000 വര്‍ക്ക്‌ഷോപ്പുകളും രാജ്യത്തിന്റെ വിവിധ കോണുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.  

ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞതാണ് ഫോര്‍ഡ് ഇന്ത്യയ്ക്ക് ഈ നേട്ടമുണ്ടാകാന്‍ കാരണം. കമ്പനിക്കുണ്ടായ ഈ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും കമ്പനിയുടെ ഉപഭോക്തൃ സൗഹാര്‍ദ സമീപനം തുടരുമെന്നും ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.

Content Highlights:  Ford India, Ford Cars, Figo, Aspire, Freestyle, Endavour, EcoSport, One Million, India