ണ്ട് ദിവസത്തിനുള്ളില്‍ ഫോര്‍ഡ് ആസ്പയറിന്റെ രണ്ടാം തലമുറ വാഹനം നിരത്തുകളില്‍ ഓടിതുടങ്ങും. മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമെത്തിയിരുന്ന ആസ്പയര്‍ തലമുറ മാറുന്നതിനൊപ്പം ഓട്ടോമാറ്റിക്കിലേക്കും ചുവടുമാറുന്നുണ്ട്.

ആസ്പയറിന്റെ പെട്രോള്‍ എന്‍ജിന്‍ ടൈറ്റാനിയം വേരിയന്റിലാണ് മാനുവലിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഒരുക്കുന്നത്. അതേസമയം ടോപ്പ് എന്‍ഡ് മോഡലായ ടൈറ്റാനിയം പ്ലസ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരിക്കും എത്തുക. 

ഇതിന് പുറമെ, രണ്ട് എയര്‍ബാഗ്, ടച്ച് സ്‌ക്രീന്‍ സിസ്റ്റം, 15 ഇഞ്ച് വീലുകള്‍, േ്രഗ ഫിനീഷിങ് ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള മുന്നിലെ ബമ്പര്‍, ഡുവല്‍ ടോണ്‍ ഫിനീഷിങ്ങുള്ള പിന്നിലെ ബമ്പറുമാണ് ഈ വാഹനത്തിന്റെ മറ്റ് പ്രത്യേകതകള്‍. 

ശക്തമായ സുരക്ഷാ സംവിധാനവും പുതിയ ആസ്പയറില്‍ ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഡുവല്‍ എയര്‍ബാഗ് എന്നിവയാണ് സുരക്ഷ ഉറപ്പാക്കുന്നത്.

1.2, 1.5 എന്നീ രണ്ട് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും പുതിയ ആസ്പയര്‍ എത്തുന്നുണ്ട്. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നത്. 

മാരുതി ഡിസയര്‍, ഹോണ്ട അമേസ്, ഹ്യുണ്ടായി എക്സെന്റ്, ഫോക്സ്വാഗണ്‍ അമിയോ എന്നീ വാഹനങ്ങള്‍ എതിരാളികളായ ആസ്പയറിന് 5.81 ലക്ഷം മുതല്‍ 8.78 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.