'ഗുര്‍ഖ'യ്ക്കായുള്ള കാത്തിരിപ്പിന് വിരാമം; നിരത്തുകളിലെ കുതിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം


ഇന്ത്യന്‍ നിരത്തുകളില്‍ മഹീന്ദ്രയുടെ ഥാര്‍ ആയിരിക്കും ഗുര്‍ഖയുടെ പ്രധാന എതിരാളി എന്നാണ് വിവരം.

ഫോഴ്‌സ് ഗുർഖ | Photo: Socoal Media

ഫോഴ്‌സ് മോട്ടോര്‍സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഓഫ് റോഡ് എസ്.യു.വി. മോഡലായ ഗുര്‍ഖയുടെ മുഖം മിനുക്കിയ പതിപ്പ് നിരത്തുകളില്‍ കീഴടക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. സെപ്റ്റംബര്‍ 15-ന്‌ ഈ വാഹനം അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഗുര്‍ഖയുടെ മുഖം മിനുക്കിയ പതിപ്പ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവതരണം നീളുകയായിരുന്നു.

ഇന്ത്യന്‍ നിരത്തുകളില്‍ മഹീന്ദ്രയുടെ ഥാര്‍ ആയിരിക്കും ഗുര്‍ഖയുടെ പ്രധാന എതിരാളി എന്നാണ് വിവരം. ഇന്ത്യയില്‍ ഒരുപതിറ്റാണ്ടില്‍ അധികം പാരമ്പര്യമുള്ള വാഹനമാണ് ഗുര്‍ഖ. 2008- മുതല്‍ തന്നെ ഫോഴ്‌സ് ഗുര്‍ഖ എന്ന മോഡല്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍, 2017-ല്‍ ഗുര്‍ഖ പുതുതലമുറ ലുക്ക് കൈവരിച്ചതോടെ ശ്രദ്ധനേടി തുടങ്ങിയത്. ഈ മോഡല്‍ 2019 വരെ നിരത്തുകളില്‍ ഉണ്ടായിരുന്നു. പിന്നീട് പുതിയ മോഡലിനായി വഴിമാറുകയായിരുന്നു.

നിരവധി തവണയായി പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിലൂടെ ഈ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച വാഹനപ്രേമികള്‍ക്ക് മനഃപാഠമാണ്. ഗുര്‍ഖയുടെ മുഖമുദ്രയായ റഫ് ലുക്ക് പുതിയ മോഡലിലുമുണ്ട്. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്‌സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിത ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബമ്പര്‍ എന്നിവയാണ് ലുക്കിലെ പുതുമ.

Force Gurkha

പുറംകാഴ്ചയില്‍ ഗുര്‍ഖ അല്‍പ്പം പരുക്കനാണെങ്കിലും അകത്തളം വളരെ ക്യൂട്ടാണെന്നാണ് മുമ്പ് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്‌ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി. വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്.

മെഴ്സിഡസില്‍നിന്ന് കടമെടുത്ത 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിരത്തുകളിലുള്ള ഗുര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്‍ ബി.എസ്.6 വകഭേദമായിരിക്കും പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. 90 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളുമായാണ് ഗുര്‍ഖ എത്തുകയെന്നാണ് വിവരം.

Content Highlights: Force Gurkha Unveiled On September 15, Force Motors India

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented