ന്യൂ ജെന്‍ ഫോഴ്‌സ് ഗുര്‍ഖയുടെ വിലയും പ്രഖ്യാപിച്ചു; എതിരാളി മഹീന്ദ്രയുടെ ഥാര്‍ തന്നെ


പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. നാല് ക്യാപ്റ്റന്‍ സീറ്റുകളാണ് ഇന്റീരിയറിലെ പ്രത്യേകത.

ഫോഴ്‌സ് ഗുർഖ | Photo: Force Motors

റെ പുതുമകളുമായി ഫോഴ്‌സിന്റെ ഓഫ് റോഡ് വാഹനമായ ഗുര്‍ഖ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലൈഫ്-സ്റ്റൈല്‍ എസ്.യു.വിയെക്കാള്‍ ഓഫ് റോഡ് സവിശേഷതകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 13.59 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. അവതരണത്തിന് പിന്നാലെ ഗുര്‍ഖയുടെ ബുക്കിങ്ങും തുറന്നതായി നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഗുര്‍ഖയുടെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.

മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുര്‍ഖ ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ഹെഡ്ലൈറ്റും നല്‍കിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിലാണ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. റേഡിയേറ്ററില്‍ വലിയ അക്ഷരത്തില്‍ ഗുര്‍ഖ ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന തരത്തിലാണ് മുന്നിലെ ബമ്പര്‍. ചെറിയ ഫോഗ്ലാമ്പുകളും മുഖഭാവത്തിന് അലങ്കാരമാണ്.

ബോണറ്റില്‍ നിന്ന് നീളുന്ന സ്നോര്‍ക്കലും മികച്ച സ്‌റ്റൈലിങ്ങ് നല്‍കിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും കരുത്തന്‍ ഭാവമുള്ള വീല്‍ ആര്‍ച്ചും വലിയ ഗ്ലാസുമാണ് വശങ്ങളുടെ പ്രധാന ആകര്‍ഷണം. ലളിതമായ ഡിസൈനാണ് പിന്‍ഭാഗത്തിന് നല്‍കിയിട്ടുള്ളത്. വലിയ വിന്‍ഡ് ഷീല്‍ഡ്, സ്റ്റെപ്പിനി ടയര്‍ നല്‍കിയിട്ടുള്ള ഹാച്ച്ഡോര്‍, വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, മുന്നിലേതിന് സമാനമായ ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്ത നല്‍കിയിട്ടുള്ളത്.

പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. നാല് ക്യാപ്റ്റന്‍ സീറ്റുകളാണ് ഇന്റീരിയറിലെ പ്രധാന പ്രത്യേകത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കെന്‍വുഡ് സ്റ്റിയറിയോ സിസ്റ്റം, സിംപിളായി ഒരുക്കിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍, മാനുവല്‍ എ.സി, യു.എസ്.ബി. ചാര്‍ജിങ്ങ് സോക്കറ്റ് എന്നിവയാണ് ഇന്റീരിയറില മറ്റ് ഫീച്ചറുകള്‍.

2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗുര്‍ഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകള്‍. ഗ്രീന്‍, ഓറഞ്ച്, റെഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളിലും ഗുര്‍ഖ നിരത്തിലെത്തും.

Content Highlights: Force Gurkha Launched In India; Price Starts From 13.59 Lakhs

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented