ഗൂർഖ നിര കൂടുതല്‍ കരുത്തരാകുന്നു; ഫൈവ് ഡോര്‍ ഗൂർഖയെ എത്തിക്കാനൊരുങ്ങി ഫോഴ്‌സ്


നിലവിലെ ഗുര്‍ഖയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോങ്ങ് വീല്‍ ബേസ് പതിപ്പായായിരിക്കും ഫൈവ് ഡോര്‍ ഗുര്‍ഖ അവതരിപ്പിക്കുക.

ഫോഴ്‌സ് ഗുർഖ ഫൈവ് ഡോർ മോഡൽ | Photo: RushLane

മുഖം മിനുക്കിയുള്ള രണ്ടാം വരവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ വലിയ സ്വീകാര്യത ലഭിച്ച വാഹനമാണ് ഫോഴ്‌സിന്റെ ഗൂർഖ എസ്.യു.വി. ലുക്കില്‍ വരുത്തിയ മാറ്റത്തിലൂടെയും മെക്കാനിക്കലായി നല്‍കിയ പുതുമയിലൂടെയുമാണ് ഈ വാഹനം വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ പോലീസ് സേനയുടെയും വനം വകുപ്പിന്റെയും വാഹനശ്രേണിയില്‍ സാന്നിധ്യമാകാന്‍ ഗൂര്‍ഖയ്ക്ക് രണ്ടാം വരവില്‍ സാധിച്ചിട്ടുണ്ടെന്നാതാണ് യാഥാര്‍ഥ്യം.

നിലവില്‍ ഗുര്‍ഖയുടെ മൂന്ന് ഡോര്‍ പതിപ്പാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഇതിന്റെ ഫൈവ് ഡോര്‍ മോഡലും വിപണിയില്‍ എത്തിക്കുമെന്ന് ഫോഴ്‌സ് ഉറപ്പു നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ നല്‍കിയ ഈ ഉറപ്പ് പാലിക്കാനൊരുങ്ങുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോഴ്‌സ് ഗൂര്‍ഖയുടെ ഫൈവ് ഡോര്‍ മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂടിക്കെട്ടലുകളില്ലാതെയുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

നിലവിലെ ഗൂര്‍ഖയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോങ്ങ് വീല്‍ ബേസ് പതിപ്പായായിരിക്കും ഫൈവ് ഡോര്‍ ഗൂര്‍ഖ അവതരിപ്പിക്കുക. മൂന്നാം നിര സീറ്റുകള്‍ നല്‍കുന്നതിനാല്‍ ഏകദേശം 400 എം.എം. അധിക നീളവും പുതിയ മോഡലില്‍ നല്‍കും. വീതിയിലും കാര്യമായ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഉയര്‍ന്ന വേരിയന്റില്‍ 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും താഴ്ന്ന വകഭേദങ്ങളില്‍ വലിപ്പം കുറഞ്ഞ സ്റ്റീല്‍ വീലുകളുമായിരിക്കും നല്‍കുകയെന്നാണ് വിവരം.

മൂന്ന് രീതിയിലുള്ള സീറ്റിങ്ങ് ഓപ്ഷനുകളിലാണ് ഗൂര്‍ഖയുടെ അഞ്ച് ഡോര്‍ പതിപ്പ് ഫോഴ്‌സ് വിപണിയില്‍ എത്തിക്കുന്നത്. ആറ് സീറ്റ്, ഏഴ് സീറ്റ്, ഒമ്പത് സീറ്റ് എ്ന്നിവയായിരിക്കുമിത്. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കുമ്പോള്‍, ഒമ്പത് സീറ്റര്‍ പതിപ്പില്‍ ഏറ്റവും പിന്‍നിരയില്‍ ഡബിള്‍ ജംപ് സൈഡ് ഫെയ്‌സിങ്ങ് സീറ്റുകളായിരിക്കും ഒരുങ്ങുക. അകത്തളത്തിലെ മറ്റ് ഫീച്ചറുകളും ഡിസൈനുകളും നിലവിലെ ഗൂര്‍ഖയുമായി പങ്കിട്ടായിരിക്കും എത്തുകയെന്നാണ് വിലയിരുത്തല്‍.

എക്സ്റ്റീരിയറിലെ ഡിസൈനുകളില്‍ ഭൂരിഭാഗവും ത്രീ ഡോര്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയായിരിക്കും. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ഹെഡ്ലൈറ്റും നല്‍കിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിലെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബമ്പര്‍, ചെറിയ ഫോഗ്ലാമ്പുകളും നല്‍കിയാണ് മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. ബോണറ്റില്‍ നിന്ന് നീളുന്ന സ്നോര്‍ക്കലാണ് മുന്‍വശത്തിന് മസ്‌കുലര്‍ ഭാവം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ ത്രീ ഡോര്‍ മോഡലുമായി പങ്കിടുന്നുണ്ട്. 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഫൈവ് ഡോര്‍ ഗൂര്‍ഖയുടെയും ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായായിരിക്കും ഈ വാഹനവും വിപണിയില്‍ എത്തുക. നിലവിലെ മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപ അധിക വിലയിലായിരിക്കും ഈ വാഹനം എത്തുകയെന്നുമാണ് വിലയിരുത്തല്‍.

Source: RushLane

Content Highlights: Force Ghurkha Five Door Model Ready To Launch In India, Caught In Testing

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented