ഫോഴ്‌സ് സിറ്റിലൈൻ | Photo: Force
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹനം വിപണിയില്‍ എത്തിച്ച് ഫോഴ്‌സ് മോട്ടോഴ്‌സ്. എം.യു.വി. സെഗ്മെന്റില്‍ 10 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ വാഹനത്തിന് സിറ്റിലൈന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫോഴ്‌സ് മുന്‍പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്ന ട്രാക്‌സ് ക്രൂസറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 15.39 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.
ഫോഴ്‌സിന്റെ മറ്റ് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഡിസൈനിലാണ് സിറ്റിലൈന്‍ ഒരുങ്ങിയിരിക്കുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച് ചതുരാകൃതിയില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ഫോഴ്‌സ് മറ്റ് പല മോഡലിലും കണ്ടിട്ടുള്ളതിന് സമാനമായ സ്‌ക്വയര്‍ ഹെഡ്‌ലാമ്പും ഇന്റിക്കേറ്ററും, ഉയര്‍ന്ന ബമ്പറും നല്‍കിയാണ് മുന്‍വശം ഒരുക്കിയിരിക്കുന്നത്. 15 ഇഞ്ച് വലിപ്പമുള്ള സ്റ്റീല്‍ വീലാണ് സ്‌ട്രോങ്ങ് ബോഡി ലൈനുകളാണ് വശങ്ങളിലുള്ളത്. ഡോറില്‍ നല്‍കിയിട്ടുള്ള സ്‌പെയര്‍ വീലും ഹാലജന്‍ ടെയ്ല്‍ലാമ്പുകളും ചേര്‍ന്നാണ് പിന്‍ഭാഗം അലങ്കരിക്കുന്നത്.

നാല് നിരകളിലായി മുന്നിലേക്ക് ഫെയ്‌സ് ചെയ്താണ് സീറ്റുകള്‍ നല്‍കിയിട്ടുള്ളത്. ആവശ്യത്തിന് ലെഗ്‌റൂം നല്‍കുന്നുണ്ടെങ്കിലും ബൂട്ട് സ്‌പെയിസ് കാര്യമായി പ്രതീക്ഷിക്കേണ്ട. ഒന്നാം നിരയിലും മൂന്നാം നിരയിലും ക്യാപ്റ്റന്‍ സീറ്റുകളും രണ്ടും നാലും നിരകളില്‍ ബെഞ്ച് സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്. ബൂട്ട് സ്‌പേസ് ആവശ്യമുള്ളവര്‍ക്ക് അവസാന നിരയിലെ സീറ്റുകള്‍ മടക്കി സ്റ്റോറേജ് സ്‌പേസായി ഉപയോഗിക്കാനുള്ള സൗകര്യവും സിറ്റിലൈനില്‍ ഒരുക്കിയിട്ടുണ്ട്.
പുതുതലമുറ എസ്.യു.വികളിലും എം.യു.വികളിലും നല്‍കിയിട്ടുള്ളതുപോലെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളൊന്നും ഈ വാഹനത്തില്‍ നല്‍കിയിട്ടില്ല. ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, ഇതില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഘടിപ്പിക്കുന്നതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. വലിയ സ്റ്റിയറിങ്ങ് വീല്‍, ഫാബ്രിക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള സീറ്റുകള്‍, കണ്‍സോളില്‍ നല്‍കിയിട്ടുള്ള പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, ഒന്നും രണ്ടും നിരയില്‍ യു.എസ്.ബി. ചാര്‍ജിങ്ങും മറ്റ് നിരകള്‍ക്കായി 12 വോള്‍ട്ട് ചാര്‍ജിങ്ങും ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കള്‍ ഫീച്ചറുകള്‍ ഫോഴ്‌സ് ഗൂര്‍ഖയുമായി പങ്കിട്ടാണ് സിറ്റിലൈനും എത്തിയിരിക്കുന്നത്. 2.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 90 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 5120 എം.എം. നീളവും 1818 എം.എം. വീതിയും 2027 എം.എം. ഉയരവുമുള്ള ഈ വാഹനത്തിന് 3050 എം.എം. വീല്‍ബേസും 191 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് നല്‍കിയിട്ടുള്ളത്.
Content Highlights: Force 10 seater MUV Citiline launched in India, Force Motors, Force Citiline


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..