ആഡംബര വാഹന നിര്‍മാതാക്കളായ ലെക്‌സസ് ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വാഹനം പുറത്തിറക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചെറു ഹാച്ച്ബാക്ക് മോഡലായിരിക്കും ഇലക്ട്രിക് കരുത്തില്‍ ലെക്‌സസ് ആദ്യം അവതരിപ്പിക്കുക. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന 2019 ടോക്യോ മോട്ടോര്‍ഷോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ ലെക്‌സസ് പ്രദര്‍ശിപ്പിച്ചേക്കും.
2015 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച LF-SA കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ നിര്‍മാണം. ഭാവി ഡിസൈന്‍ സങ്കല്‍പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ടോള്‍, ബോക്‌സി ശൈലിയിലായിരിക്കും വാഹനത്തിന്റെ ഓവറോള്‍ രൂപകല്പന. ആദ്യ ഇലക്ട്രിക്ക് മോഡലിന്റെ ടെക്‌നിക്കല്‍ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു സൂചനയും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല.
ഇലക്ട്രിക് വാഹനങ്ങളില്‍ നിലവിലുള്ള ഇലക്ട്രിക് മോട്ടോറുകള്‍ക്ക് പകരം നാല് വീലുകളിലുമായി ഇന്‍-വീല്‍ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ലെക്‌സസിന്റെ മാതൃകമ്പനിയായ ടൊയോട്ട 2025-നുള്ളില്‍ പത്ത് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.
source- autocar
Content Highlights; first lexus electric car to be a hatchback, lexus electric car coming soon, lexus electric hatchback launch soon