ന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ആള്‍ട്ടുറാസ് ജി4-ന്റെ ആദ്യ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചു. അദ്ദേഹത്തിനായി പ്രസിഡന്റ് ഓഫീസ് ജോയിന്റ് സെക്രട്ടറിയാണ് ഈ വാഹനം ഏറ്റുവാങ്ങിയത്. ബിഎസ്-6 എന്‍ജിനിലുള്ള ആദ്യ വാഹനമാണ് ഇന്ത്യയുടെ പ്രഥമ പൗരന് കൈമാറിയിരിക്കുന്നത്. 

ആള്‍ട്ടുറാസിന്റെ ബ്ലാക്ക് ഫിനീഷിങ്ങ് വാഹനമാണ് പ്രസിഡന്റിനായി എത്തിയിരിക്കുന്നത്. എന്നാല്‍, സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മറ്റുമായി വേറെ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രസഡന്റിനായി ആള്‍ട്ടുറാസ് കൈമാറിയ വിവരം മഹീന്ദ്രയും പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മഹീന്ദ്ര ആള്‍ട്ടുറാസ് ജി4 പ്രസിഡന്റിന്റെ ഔദ്യോഗിക വാഹന വ്യൂഹനത്തിലേക്ക് ചേര്‍ക്കുന്നതിനായി വാങ്ങിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യയിലുള്ളതില്‍ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ മെഴ്‌സിഡസ് ബെന്‍സ് എസ് 600 ഗാര്‍ഡാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം. 

2020 മേയ് മാസത്തിലാണ് ആള്‍ട്ടുറാസില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കിയത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനും നല്‍കുന്നത്. മെഴ്‌സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍.

ആഗോള വാഹന നിര്‍മാതാക്കളായ സാങ്‌യോങ്ങിന്റെ റെക്‌സ്റ്റണ്‍ എസ്‌യുവിയുടെ റീബാഡ്ജിങ്ങ് പതിപ്പായി 2018-ലാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഡിസൈനിലും ഫീച്ചറുകളിലും സുരക്ഷയിലുമെല്ലാം ആഗോള നിലവാരം പുലര്‍ത്തിയിട്ടുള്ള വാഹനമാണ് ആള്‍ട്ടുറാസ് എന്ന പ്രീമിയം എസ്‌യുവി. 

സുരക്ഷയുടെ കാര്യത്തില്‍ വളരെ കരുത്തനാണ് ആള്‍ട്ടുറാസ്. ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്. 28.73 ലക്ഷം രൂപ മുതല്‍ 31.73 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Content Highlights: First BS6 Mahindra Alturas G4 Delivered To The President Of India