ഇന്ധനവിലയില്‍ കൈപൊള്ളി ധനവകുപ്പും; തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി ഇലക്ട്രിക് വാഹനങ്ങള്‍


ഇലക്ട്രിക് വാഹനങ്ങളാകുന്നതോടെ ചെലവ് വന്‍തോതില്‍ കുറയ്ക്കാനാവുമെന്ന് ധനവകുപ്പ് പറയുന്നു.

-

ദ്ദേശസ്ഥാപനങ്ങൾ കരാറടിസ്ഥാനത്തിലെടുത്ത് ഓടുന്ന വാഹനങ്ങൾ ഒഴിവാക്കണമെന്ന് ധനവകുപ്പിന്റെ നിർദേശം. ഇന്ധനവില ക്രമാതീതമായി വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.

പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചാൽ ഇന്ധനച്ചെലവ് കുറയുമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. തദ്ദേശസ്ഥാപനങ്ങൾക്കായി നിരവധി വാഹനങ്ങളാണ് കരാറടിസ്ഥാനത്തിൽ ഓടുന്നത്.

നഗരസഭകൾ മൂന്നും നാലും വാഹനങ്ങളെടുക്കുമ്പോൾ കോർപ്പറേഷനുകൾ അതിൽക്കൂടുതലെടുക്കാറുണ്ട്. വാടകയിനത്തിൽമാത്രം ലക്ഷങ്ങളാണ് ഇതിന് ചെലവുവരുന്നത്. ഇലക്ട്രിക് വാഹനങ്ങളാകുന്നതോടെ ചെലവ് വൻതോതിൽ കുറയ്ക്കാനാവുമെന്ന് ധനവകുപ്പ് പറയുന്നു.

വാഹനം ലഭിക്കാൻ സർക്കാർ ഏജൻസിയായ അനർട്ടിനെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്. നിർത്തുന്നിടത്ത് ത്രീ ഫേസ് കണക്ഷനുള്ള പ്ലഗ്ഗുണ്ടായാൽമാത്രം മതി. വാഹനം മാത്രമായും ഡ്രൈവറോടുകൂടിയും അനർട്ട് നൽകും. ഡ്രൈവറോടുകൂടി വാഹനത്തിന് പ്രതിമാസം 40,000 രൂപയും ഡ്രൈവറില്ലാതെ 22,000 രൂപയുമാണ് വാടക.

കോവിഡ്19ന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങൾ കാറുകൾ കരാറടിസ്ഥാനത്തിൽ എടുത്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞദിവസങ്ങളിലായി ലിറ്ററിന് 11 രൂപയോളം ഇന്ധനവില വർധിച്ചെന്ന് ചൂണ്ടിക്കാട്ടി വാഹന ഉടമകൾ കരാർ പിൻവലിക്കയാണെന്ന് അധികൃതർ പറയുന്നു. ഇനിയും ഇത് കൂടാനാണ് സാധ്യതയെന്നും നിലവിലെ വാടകയ്ക്ക് ഓടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങൾ പിൻവലിക്കുന്നത്.

Content Highlights:Finance Department Allow Electric Vehicle For Local Self Government Offices

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented