2023 പതിപ്പ് കേരളത്തിൽ ആദ്യം; റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിര്‍മാതാവ് ജോബി ജോര്‍ജ്


റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് പതിപ്പാണ് ജോബി ജോര്‍ജ് സ്വന്തമാക്കിയിരിക്കുന്നത്.

ജോബി ജോർജും കുടുംബവും പുതിയ വാഹനത്തിന് സമീപം | ഫോട്ടോ: മാതൃഭൂമി

യുവതാരം ടൊവിനോ തോമസ്, നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, വേണു കുന്നപ്പിള്ളി തുടങ്ങിയവരുടെയെല്ലാം ഗ്യാരേജുകളില്‍ റേഞ്ച് റോവര്‍ എന്ന തലയെടുപ്പുള്ള എസ്.യു.വി എത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയൂള്ളൂ. ഇതിനുപിന്നാലെ മലയാളി സിനിമ മേഖലയില്‍ വീണ്ടുമൊരു റേഞ്ച് റോവര്‍ വാഹനം കൂടി എത്തിയിരിക്കുകയാണ്. നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ജോബി ജോര്‍ജാണ് ഏറ്റവുമൊടുവില്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുന്നത്.

മറ്റുള്ളവര്‍ സ്വന്തമാക്കിയ വാഹനത്തെക്കാള്‍ അല്‍പ്പം വ്യത്യസ്തമായതും പ്രത്യേകതയുമുണ്ട് ജോബി ജോര്‍ജിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്. റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 2023 റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ബേസിന്റെ കേരളത്തിലെ ആദ്യ ഉടമയാണ് ജോബി ജോര്‍ജ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റില്‍ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്.

ഓട്ടോബയോഗ്രഫിയുടെ ഡീസല്‍ പതിപ്പാണ് ജോബി ജോര്‍ജ് സ്വന്തമാക്കിയിട്ടുള്ളത്. 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം 4x4 സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. പെട്രോള്‍ കരുത്തിലും ഈ വാഹനം ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.

തലയെടുപ്പുള്ള എസ്.യു.വി. എന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമാണ് റേഞ്ച് റോവര്‍ എസ്.യു.വികള്‍. പുതിയ ഓട്ടോബയോഗ്രഫിയിലും ഇത് തെളിയിക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.

ആഡംബര സംവിധാനങ്ങളാണ് അകത്തളത്തെ മികച്ചതാക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്‌റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. 3.85 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Content Highlights: Film producer Joby George buys Kerala's first Range Rover Autobiography Long Wheel Base

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


helicopter crash

1 min

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം; റണ്‍വേ അടച്ചു

Mar 26, 2023

Most Commented