ജീപ്പ് റാങ്ക്‌ളര്‍ റൂബിക്കോണിന്റെ രണ്ടാം വരവിലെ ആദ്യ മോഡല്‍ കേരളത്തില്‍ എത്തിച്ച് സംവിധായകനും വ്യവസായിയുമായി പ്രവീണ്‍ റാണ. കേരളത്തിലെത്തിയ ആദ്യ റൂബിക്കോണിന് 6.25 ലക്ഷം രൂപ മുടക്കി അദ്ദേഹത്തിന്റെ ഇഷ്ടനമ്പറും സ്വന്തമാക്കി. KL 08 BW 1 എന്ന നമ്പറാണ് പ്രവീണ്‍ റാണ റൂബിക്കോണിന് നല്‍കിയ നമ്പര്‍.
കേരളത്തില്‍ ഇപ്പോള്‍ ആകെയുള്ളത് മൂന്ന് റൂബിക്കോണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രണ്ടാം വരവില്‍ ഈ വാഹനത്തിന്റെ 20 യൂണിറ്റ് മാത്രമാണ് ഇന്ത്യയിലെത്തിയത്. ഇതില്‍ കേരളത്തില്‍ ആദ്യമെത്തിയ വാഹനത്തിനാണ് ഉടമ ഒന്നാം നമ്പര്‍ തന്നെ നല്‍കി സ്വീകരിച്ചിരിക്കുന്നത്.
പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമായി അനാന്‍ എന്ന ത്രില്ലര്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ദ്രന്‍സ്, മണികണ്ഠന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സാഹസിക യാത്രയോടുള്ള പ്രിയമാണ് റൂബിക്കോണ്‍ സ്വന്തമാക്കിയതിന് പിന്നിലെന്നാണ് പ്രവീണ്‍ റാണ പറയുന്നത്. 268 ബി.എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ബ്രേക്ക് ഓവര്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ ആംഗിള്‍സ്, ബ്ലാക്ക് ഫെന്‍ഡറുകള്‍, ഹുഡ് ലൈറ്റുകള്‍, എന്നിവയാണ് പുതിയ റൂബിക്കോണില്‍ അധികമായി നല്‍കിയിട്ടുള്ളത്. നീക്കാന്‍ സാധിക്കുന്ന ഹാര്‍ഡ് റൂഫും, 17 ഇഞ്ച് അലോയി വീലുകളും ഈ വാഹനത്തിന്റെ ഹൈലൈറ്റുകളാണ്.
Content Highlights: Film Director Bought Kerala's First Jeep Wrangler Rubicon