അഞ്ചാം തലമുറ ഹോണ്ട സിറ്റി | Photo: Honda Cars India
ഇന്ത്യയിലെ പ്രീമിയം സെഡാന് ശ്രേണി ഇനി ഭരിക്കുന്നത് ഹോണ്ടയുടെ അഞ്ചാം തലമുറ സിറ്റിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിറ്റിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
സെഡാന് ശ്രേണിയില്‍ കണ്ട് പരിചയിച്ചിട്ടില്ലാത്ത നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അഞ്ചാം തലമുറ സിറ്റിയുടെ പിറവി. ഫീച്ചര്‍ റിച്ച് വാഹനം എന്നതിലുപരി കൂടുതല്‍ സുരക്ഷിതമായ വാഹനമെന്നും പുതിയ സിറ്റിയെ വിശേഷിപ്പിക്കാം. മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഫോക്സ്വാഗണ് വെന്റോ, ടൊയോട്ട യാരിസ്, സ്കോഡ് റാപ്പിഡ് എന്നിവയുമായായിരിക്കും ഈ വാഹനം ഏറ്റുമുട്ടുക.
സിറ്റിയുടെ മുന്‍തലമുറകളെക്കാള്‍ വലിപ്പത്തിലാണ് പുതുതലമുറ മോഡല്‍ എത്തിയിരിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ 109 എംഎം അധിക നീളവും 53 എംഎം അധിക വീതിയും പുതിയ സിറ്റിയിലുണ്ട്. 4549 എംഎം നീളം, 1748 എംഎം വീതി, 1489 എംഎം ഉയരം 2600 എംഎം വീല്‍ബേസ് എന്നിവയാണ് പുതിയ സിറ്റിയുടെ അളവുകള്‍.
സിവിക്കിനോട് സാമ്യമുള്ള ഡിസൈനാണ് സിറ്റിയില്‍ നല്‍കിയിട്ടുള്ളത്. ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഹോണ്ടയുടെ സിഗ്നേച്ചര്‍ ക്രോമിയം ഗ്രില്ല്, എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ബോള്‍ഡ് ഷോള്‍ഡര്‍ ലൈന്‍, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, സ്പോര്‍ട്ടി ഭാവമുള്ള റിയര്‍ ബംമ്പര്‍, എന്നിവയാണ് പുറം ഭാഗത്തിന് മോടികൂട്ടുന്നത്.
അകത്തളത്തില്‍ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഡിസ്പ്ലേ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതിയ ഡിസൈനിലൊരുങ്ങിയിട്ടുള്ള ഡാഷ്ബോഡ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രൂപമാറ്റം വരുത്തിയ എസി വെന്റുകള്‍ എന്നിവ അകത്തളം ആകര്‍ഷകമാക്കും. അലക്സ റിമോട്ട് ഉള്‍പ്പെടെ കണക്ടഡ് കാര്‍ ഫീച്ചറുകളും സിറ്റിയിലുണ്ട്.
മൂന്ന് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും.
Content Highlights: Fifth Generation Honda City Launched In India Price Starts From 10.89 Lakhs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..