അവസാനിക്കാത്ത നിയമപോരാട്ടം; റോക്‌സറിന്റെ പേരില്‍ വീണ്ടും കോടതി കയറി മഹീന്ദ്ര


2020-ല്‍ മഹീന്ദ്ര റോക്‌സറില്‍ വരുത്തിയ മാറ്റത്തോടെ ഡീസൈനിലെ ആശയക്കുഴപ്പം അവസാനിച്ചെന്ന് ഡെട്രോയിറ്റ് ഫെഡറല്‍ കോടതി വിധിച്ചിരുന്നു.

മഹീന്ദ്ര റോക്‌സർ | Photo: Mahindra

ന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര യു.എസ്. വിപണിക്കായി നിര്‍മിച്ച വാഹനമാണ് റോക്‌സര്‍ എന്ന എസ്.യു.വി. എന്നാല്‍, ജീപ്പ് റാങ്ക്‌ളറിന്റെ ഡിസൈന്‍ കോപ്പിയടിച്ചാണ് ഈ വാഹനം നിര്‍മിച്ചതെന്ന ഫിയറ്റ് ക്രൈസ്ലറിന്റെ ആരോപണം ശരിവെച്ച് ആറാമത് യു.എസ്. സര്‍ക്യൂട്ട് കോര്‍ട്ട്. ഇതോടെ മഹീന്ദ്രയും ഫിയറ്റ് ക്രൈസ്ലര്‍ കമ്പനിയുടെ മേധാവികളായ സ്റ്റെല്ലാന്റീസുമായി വീണ്ടും നിയമ പോരാട്ടത്തിന് വഴി ഒരുങ്ങിയിരിക്കുകയാണ്. അമേരിക്കയില്‍ റോക്‌സറിന്റെ വില്‍പ്പന തടയണമെന്നായിരുന്നു ഫിയറ്റ് ക്രൈസ്ലറിന്റെ ആവശ്യം.

2020-ല്‍ മഹീന്ദ്ര റോക്‌സറില്‍ വരുത്തിയ മാറ്റത്തോടെ ഡിസൈനിലെ ആശയക്കുഴപ്പം അവസാനിച്ചെന്ന് ഡെട്രോയിറ്റ് ഫെഡറല്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ വിധിക്കെതിരേയാണ് ഫിയറ്റ് ക്രൈസ്ലര്‍ അപ്പീല്‍ പോയത്. 2018 മുതലാണ് റോക്‌സര്‍ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച് ഇരുകമ്പനികളും നിയമപോരാട്ടം ആരംഭിച്ചത്. മിഷിഗണ്‍ കോടതിയിലും യു.എസ്. ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനിലുമാണ് റോക്‌സറിന്റെ ഡിസൈനിനെതിരേ ഫിയറ്റ് ക്രൈസ്ലര്‍ നിയമനടപടികള്‍ സ്വീകരിച്ചത്.



ഒടുവില്‍ ഫിയറ്റ് ക്രൈസ്ലറിന്റെ വാദം ശരിവെച്ച ഡെട്രോയിറ്റ് ഫെഡറല്‍ കോടതി 2020 വരെയുള്ള റോക്‌സര്‍ എസ്.യു.വി. വില്‍ക്കുന്നതില്‍ നിന്ന് മഹീന്ദ്രയെ വിലക്കിയിരുന്നു. ഇതിനുപിന്നാലെ മഹീന്ദ്ര റോക്‌സര്‍ വാഹനത്തില്‍ വന്‍ അഴിച്ചുപണി നടത്തുകയും ഡിസൈനില്‍ മാറ്റം വരുത്തിയും എത്തിയതോടെ ഈ വാഹനം ജീപ്പിന്റെ ഡിസൈന് ജീപ്പുമായി സാമ്യമില്ലെന്നും വില്‍പ്പന തുടരാമെന്നും കോടി വിധിക്കുകയായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് പുതിയ നിരീക്ഷണം.

ഫിയറ്റ് ക്രൈസ്ലറിന്റെ ട്രേഡ് മാര്‍ക്ക് അവകാശങ്ങള്‍ റോക്‌സര്‍ ലംഘിച്ചിട്ടില്ലെന്ന് നേരത്തെ യു.എസിലെ ഒരു ജില്ലാ കോടതി നിരീക്ഷിച്ചിരുന്നു. ഇത് ജീപ്പ് വാഹനമല്ലെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മഹീന്ദ്ര റോക്‌സറിന്റെ കാര്യത്തില്‍ മുമ്പുതന്നെ ഭൗതിക സ്വത്തവകാശ നിയമം ലംഘിച്ചിട്ടുണ്ടെന്നും, സെയ്ഫ് ഡിസ്റ്റന്‍സ് അപ്പീല്‍ നിരസിക്കും മുമ്പ് അതുകൂടി പരിഗണിക്കണമെന്നുമായിരുന്നു കോടതിയുടെ നിക്ഷീക്ഷണം.

മഹീന്ദ്ര ഇന്ത്യയില്‍ എത്തിച്ച ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിനെ അടിസ്ഥാനമാക്കി യു.എസ്. വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനമായിരുന്നു റോക്‌സര്‍. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്‌സറിന് കരുത്തേകുന്നത്. ഇത് 62 ബിഎച്ച്പി കരുത്തും 195 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 72 കിലോമീറ്ററാണ് ഈ ഓഫ് റോഡറിന്റെ പരമാവധി വേഗത. 148 ഇഞ്ച് നീളവും 62 ഇഞ്ച് വീതിയും 75 ഇഞ്ച് ഉയരവും 96 ഇഞ്ച് വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

Content Highlights: Fiat Chrysler demands permanent ban of Roxer, Mahindra Roxor In Legal Trouble Again


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented