ടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിട പറയാനുള്ള നീക്കത്തിലാണ് ലോകത്തിലെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും. വോള്‍വോ ഉള്‍പ്പെടെയുള്ള ആഡംബര വാഹന നിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടത്തി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റും ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്.

2025 മുതല്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് ഫിയറ്റ് അറിയിച്ചിരിക്കുന്നത്. 2030-ഓടെ ഫിയറ്റില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പപ്പായി 500e എന്ന ഇലക്ട്രിക് കാര്‍ യൂറോപ്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. 

പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളെക്കാള്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നത് ഫിയറ്റിന്റെ ഉത്തരവാദിത്വമായാണ് കമ്പനി കണക്കാക്കുന്നത്. ഇതിനൊപ്പം സാധാരണ വാഹനങ്ങളുടെ വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നീക്കവും ഫിയറ്റ് നടത്തുമെന്നാണ് ഫിയറ്റ് സി.ഇ.ഒ. ഒലിവിയര്‍ ഫ്രാങ്കോയിസ് അറിയിച്ചു. 

ഗ്രീന്‍ മൊബിലിറ്റി എന്ന വലിയ ലക്ഷ്യത്തിനായി ഇലക്ട്രിക് വാഹനങ്ങള്‍ ഒരുക്കുക മാത്രമല്ല ഫിയറ്റിന്റെ ലക്ഷ്യം. 

ലോകത്തിലെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. വോള്‍വോ, ലാന്‍ഡ് റോവര്‍, ഹോണ്ട തുടങ്ങിയ നിരവധി കമ്പനികള്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, മറ്റ് കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വലിയ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights; Fiat Cars Will Shift To Electric By 2030