100 കി.മീ വേഗത്തിന് 2.9 സെക്കന്റ്, നിരത്തില്‍ പറക്കാന്‍ ഫെരാരി 296 GDB ഇന്ത്യയില്‍; വില 5.40 കോടി


വെറും 2.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 330 കിലോമീറ്ററാണ്.

ഫെരാരി 296 GDB | Photo: Ferrari

റ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ ഹൈബ്രിഡ് സൂപ്പര്‍കാറായ 296 ജി.ടി.ബി. ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. കരുത്തുകൊണ്ടും വേഗത കൊണ്ടും അതിശയിപ്പിക്കുന്ന ഈ വാഹനത്തിന് 5.40 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഫെരാരി 296 ജി.ടി.ബി. ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാരനെല്ലോ പ്രോഡക്ട് ലൈനപ്പില്‍ എഫ്8 ട്രിബ്യൂട്ടോയുടെ താഴെയായാണ് 296 ജി.ടി.ബിയുടെ സ്ഥാനം. 1963-ല്‍ ഫെരാരിയില്‍ നിന്ന് പുറത്തിറങ്ങിയ 250 എല്‍.എം. മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ ലാളിത്യമുള്ള രൂപത്തിലാണ് 296 ജി.ടി.ബി. ഒരുങ്ങിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കാറുകളുടെ രൂപത്തില്‍ ക്ലീന്‍ ആന്‍ഡ് മിനിമലിസ്റ്റിക് ഭാവമാണ് ഈ ആഡംബര സ്‌പോര്‍ട്‌സ് കാറിന് നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഈ വാഹനത്തിലെ ന്യൂജനറേഷന്‍ ഭാവങ്ങള്‍ ഫെരാരിയുടെ പുതുതലമുറ മോഡലുകളായ എസ്.എഫ്.90 സ്ട്രാഡെയില്‍, റോമ തുടങ്ങിയ മോഡലുകളില്‍ നിന്ന് കടംകൊണ്ടവയാണ്. അകത്തളത്തെ ഡിസൈനും ലളിതമാണ്. കമ്പനിയുടെ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാപ്റ്റിക് കണ്‍ട്രോളുകളുള്ള പുതിയ സ്റ്റിയറിങ്ങ് വീല്‍, യാത്രക്കാര്‍ക്കായി ചെറിയ ടച്ച് സ്‌ക്രീന്‍ എന്നിവയാണ് ഫെരാരി 296 ജി.ടി.ബിയുടെ ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നത്.

3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 645 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറിന്റെ കരുത്തും ചേരുന്നതോടെ ഇത് 819 ബി.എച്ച്.പിയായി ഉയരും 740 എന്‍.എം. ആണ് ഇതിന്റെ ടോര്‍ക്ക്. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വെറും 2.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 330 കിലോമീറ്ററാണ്.

Content Highlights: Ferrari 296 GTB launched at Rs 5.40 crore, Ferrari sports car, Ferrari 296 GTB


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented