എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോര്‍ഡിന്റെ എസ്യുവി മോഡലായ എന്‍ഡേവര്‍ കമ്പനി തിരിച്ചുവിളിക്കുന്നു. 2004 ഫെബ്രുവരി മുതല്‍ 2014 സെപ്റ്റംബര്‍ വരെ നിര്‍മിച്ച 22,690 വാഹനങ്ങളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്.
എന്‍ഡേവറിന്റെ ആദ്യതലമുറയിലെ വാഹനങ്ങളിലാണ് പ്രധാനമായും തകരാര്‍ കണ്ടെത്തിയതെന്നാണ് സൂചന. ഇപ്പോള്‍ ഇറങ്ങുന്ന മോഡലിനും രണ്ടാം തലമുറ എന്ഡേവറിനെയും ഈ തകരാര്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ഔദ്യോഗിക അറിയിപ്പിന് പുറമെ, എല്ലാ ഉപഭോക്താക്കളെയും വ്യക്തിപരമായി ഈ വിവരം അറിയിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വാഹനങ്ങള്‍ പരിശോധിച്ച് തകരാര്‍ കണ്ടെത്തിയാല്‍ ഇത് സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുമെന്നും കമ്പനി അറിയിച്ചു.
ഇതിന് പുറമെ, ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റില്‍ 2017 സെപ്റ്റംബര്‍ മുതല്‍ 2019 ഏപ്രില്‍ മാസം വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ച ഫ്രീസ്റ്റൈല്‍, ആസ്പയര് തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററി മോണിറ്ററിങ്ങ് സിസ്റ്റവും പരിശോധിക്കുമെന്നാണ് സൂചന.
Content Highlights: Ford Recall 22,690 Endeavour SUV On Faulty Airbag. The Affected Vehicle Had Been Made Between February 2004 and September 2014.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..