ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള നീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്ന് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ല. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്നതായി ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
ലോകത്തിലെ തന്നെ നാലാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരത്തെ ടെസ്‌ലയെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ സര്‍ക്കാര്‍കടമ്പകള്‍ കടക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് പിന്നീട് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു.
ഇതോടെ, ടെസ്‌ല ഇന്ത്യയിലേക്ക് എത്തില്ലെന്ന സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, 10 മാസങ്ങള്‍ക്കിപ്പുറം ഇന്ത്യയില്‍ വരിക തന്നെ ചെയ്യുമെന്ന് ടെസ്‌ലയുടെ സ്ഥാപകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
2012-ല്‍ വില്പന തുടങ്ങിയ ടെസ്‌ല ഇതിനോടകം 5.32 ലക്ഷം കാറുകളാണ് ആഗോളതലത്തില്‍ വിറ്റഴിച്ചത്. മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ 3 എന്നിങ്ങനെ മൂന്നു മോഡലുകളാണ് കമ്പനി വിറ്റഴിക്കുന്നത്.
Content Highlights: Elon Musk Hints At Tesla's India Entry By 2020