പ്രതീകാത്മക ചിത്രം | Photo: Twitter
വൈദ്യുതിവാഹനം ഓടിക്കുന്നവര്‍ക്കു തുടക്കത്തില്‍ സംശയങ്ങളേറെയാണ്. ദൂരയാത്ര പോകുന്നവര്‍ക്കറിയേണ്ടത് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ എവിടെയൊക്കെയുണ്ടെന്നാകും. പോകുന്നവഴിയിലാണ് ചാര്‍ജര്‍ എടുത്തില്ലെന്നോര്‍ക്കുക. എന്തുചെയ്യും? ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി സഹായമെത്തിക്കുന്ന ഗ്രൂപ്പാണ് ഇ വോക്ക്. വൈദ്യുതിവാഹനങ്ങള്‍ ഓടിക്കുന്നവരുടെ കൂട്ടായ്മ. പരസ്പരം സഹായിക്കുകയാണു ലക്ഷ്യം.
വടക്കന്‍ജില്ലയിലേക്കു യാത്രപോയ ഒരാളാണ് രാത്രിയില്‍ ചാര്‍ജര്‍ എടുത്തിട്ടില്ലെന്നു പെട്ടെന്നോര്‍ത്തത്. ഗ്രൂപ്പില്‍ ഒരു മെസേജിട്ടതേയുള്ളൂ. ഏറ്റവുമടുത്തുനിന്ന് ഒരു വാഹനഉടമ ചാര്‍ജറുമായെത്തി. വൈദ്യുതിവാഹനവുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും ഗ്രൂപ്പിനെയാശ്രയിക്കാം. ഇലക്ട്രിക് വെഹിക്കിള്‍ ഓണേഴ്‌സ് കേരള എന്നതിന്റെ ചുരുക്കെഴുത്താണ് ഇ വോക്ക്. 2022 ജൂണില്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ റെജിമോന്‍ എന്നൊരാളുടെ നേതൃത്വത്തില്‍ രൂപംകൊണ്ടതാണ് ഇവോക്ക് തറവാട് എന്ന വാട്സാപ്പ് കൂട്ടായ്മ. പത്തുമാസംകൊണ്ട് ആയിരത്തോളംപേരായിക്കഴിഞ്ഞു.
സംശയങ്ങള്‍ക്ക് പലപ്പോഴും ബന്ധപ്പെട്ടവരില്‍നിന്നോ സര്‍വീസ് സെന്ററില്‍നിന്നോ വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. അപ്പോഴാണ് കൂട്ടായ്മ രൂപപ്പെടുന്നത്. വാട്‌സാപ്പിലൂടെ ഓരോരുത്തരും അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ എല്ലാവര്‍ക്കും പ്രചോദനമായി. ഓരോ സര്‍വീസിനും എത്ര തുകയാകും എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഗ്രൂപ്പില്‍വരും. അതുകൊണ്ട് ചൂഷണമൊഴിവാക്കാം. യാത്രാനുഭവങ്ങളും പങ്കുവെക്കുന്നു. ഷോറൂമുകളിലുണ്ടാകുന്ന കാലതാമസത്തില്‍പ്പോലും കൂട്ടായ്മ ഇടപെടും.
റെജിമോന്‍ അഞ്ചല്‍ (പ്രസി.), ഡോ. രാജസേനന്‍ നായര്‍ (സെക്ര.), വിശ്വനാഥന്‍ (ഖജാ.) എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. എല്ലാ ജില്ലയിലും കമ്മിറ്റികളുണ്ട്. ഇ വോക്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഫസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുന്നതിനുള്ള ആലോചനയിലാണ്. സംഘടനയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേയ് 28-ന് വൈദ്യുതിവാഹന ഉടമകളുടെ സമ്മേളനം നടക്കും. ഫോണ്‍: 9496288188
Content Highlights: Electric vehicle owners kerala E VOK, to help electric vehicle users across kerala, EV Team


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..