ത്യാഡംബര കാറുകളുടെ തോഴന്‍മാരായ റോള്‍സ് റോയ്‌സ് നിരയിലെ എട്ടാം തലമുറ ഫാന്റം ഇന്ത്യയില്‍ പുറത്തിറക്കി. രാജ്യത്തെ ഏറ്റവും വില കൂടിയ റോള്‍സ് റോയ്‌സ് കാറാണിത്. രണ്ട് പതിപ്പുകളില്‍ ഫാന്റം VIII സ്വന്തമാക്കാം. ഫാന്റം സ്റ്റാന്‍ഡേര്‍ഡ് വീല്‍ ബേസിന് 9.5 കോടിയും എക്‌സ്റ്റന്‍ഡഡ് വീല്‍ബേസിന് 11.35 കോടി രൂപയുമാണ് വില. എത്ര കഠിനപ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭൂതിയാവും വാഹനം കാഴ്ചവയ്ക്കുക. റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയായ നീളമേറിയ മാസീവ് ബോണറ്റ് എട്ടാം തലമുറ ഫാന്റത്തിനും കൂടുതല്‍ പകിട്ടേകും.

Rolls Royce Phantom

വരുംതലമുറ റോള്‍സുകളുടെയെല്ലാം അടിത്തറയായി നിശ്ചയിക്കപ്പെട്ട പുതിയ അലൂമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് മോഡല്‍ എട്ട് നിര്‍മിച്ചിരിക്കുന്നത്. ശബ്ദരഹിത എന്‍ജിനാണ് പ്രധാന ആകര്‍ഷണം. ആര്‍കിടെക്ചര്‍ ഓഫ് ലക്ഷ്വറി എന്ന വിശേഷണത്തോടെയാണ് പുതിയ ഫാന്റം രൂപകല്പന ചെയ്തരിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെട്ടുന്നത്. ആഡംബരവും ലോകോത്തര സാങ്കേതികവിദ്യയും ഗുണമേന്‍മയുമുള്ള ഏറ്റവും മികച്ച കാര്‍ എന്ന സ്ഥാനം റോള്‍സ് റോയ്‌സ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണെന്ന് കമ്പനി ഏഷ്യ പെസഫിക് റീജ്യണല്‍ ഡയറക്ടര്‍ പോള്‍ ഹാരിസ് പറഞ്ഞു. 

Read More; ആഡംബര കാറുകളിലെ അത്യാഡംബരക്കാരന്‍; ഫാന്റം എട്ടാമന്‍

ഫോര്‍ കോര്‍ണര്‍ എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റം, ഇരട്ട ലാമിനേഷനുള്ള കണ്ണാടി തുടങ്ങിയ നിരവധി പ്രത്യേകതകള്‍ കാറിനുണ്ട്. അകത്തും ആഡംബരത്തിന്റെ അതിപ്രസരമാണ്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് കരുത്ത് പകരുക. 5000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി പവറും 1700 ആര്‍പിഎമ്മില്‍ 900 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനെയാണ് എന്‍ജിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക. 

Rolls Royce Phantom

5762 എംഎം നീളവും 2018 എംഎം വീതിയും 1646 എംഎം ഉയരവും 3552 എംഎം വീല്‍ബേസും സ്റ്റാന്റേര്‍ഡ് ഫാന്റത്തിനുണ്ട്. എക്‌സ്റ്റന്‍ഡഡ് വീല്‍ബേസ് മോഡലിന്റെ നീളം 220 എംഎം വര്‍ധിച്ച് 5982 എംഎമ്മിലെത്തും. വീല്‍ബേസ് 3772 എംഎം ആണ്, ഉയരം 1656 എംഎം. 5.3 സെക്കന്‍ഡുകള്‍കൊണ്ടുതന്നെ നിശ്ചലാവസ്ഥയില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളില്‍ വേഗം ഇതിലും കൂടും. 600 മീറ്റര്‍ ദൂരം വരെ ഹെഡ്‌ലാംമ്പുകളുടെ പ്രകാശമെത്തും, 

Content Highlights; Eight Generation Rolls Royce Phantom Launched In India