ദുബായ് നിരത്തിലെ പുതിയ ടെസ്ല ടാക്സികൾ
സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് നിരത്തുകളില്‍ ഇനി കൂടുതല്‍ ടെസ്ല ടാക്‌സികള്‍ ഓടും. ശൈഖ് മാജിദ് ബിന്‍ ഹമദ് അല്‍ ഖാസിമിയുടെ ഉടമസ്ഥതയിലുള്ള ഇക്കണോമിക് ഗ്രൂപ്പ് ഹോള്‍ഡിങ്സിന്റെ അറേബ്യ ടാക്‌സി 269 പുതിയ ടെസ്ല മോഡല്‍ ത്രീ കാറുകളാണ് എത്തിക്കുന്നത്.
പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹൈബ്രിഡ്, വൈദ്യുത, ഹൈഡ്രജന്‍ വാഹനങ്ങളാണ് ടാക്‌സികളില്‍ ഉള്‍പ്പെടുത്തുന്നത്. യു.എ.ഇ.യില്‍ സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വന്തമായുള്ളത് ഇക്കണോമിക് ഗ്രൂപ്പിനാണ്. 6000 ടാക്‌സി വാഹനങ്ങളാണ് കമ്പനിക്കുള്ളത്.
നിലവില്‍ ദുബായിലെ 83 ശതമാനം കാറുകളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് എന്‍ജിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ രംഗത്ത് ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ ഹമദ് അല്‍ ഖാസിമി പറഞ്ഞു. ബാക്കിയുള്ള വാഹനങ്ങളെയും വൈദ്യുത കാറുകളാക്കി മാറ്റാനാണ് കമ്പനിയുടെ നീക്കം.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടെസ്‌ലയുടെ മൂന്ന് വകഭേദങ്ങളാണ് എത്തിയിട്ടുള്ളത്. പെര്‍ഫോമെന്‍സ്, ലോങ്ങ് റേഞ്ച്, റിയര്‍-വീല്‍ ഡ്രൈവ് എന്നിങ്ങനെയാണ് ഇവ. പെര്‍ഫോമെന്‍സ് വേരിയന്റ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 315 മൈല്‍ (506 കിലോമീറ്ററും) ലോങ്ങ് റേഞ്ച് വേരിയന്റ് 358 മൈല്‍ (576 കിലോമീറ്ററും) റിയര്‍ വീല്‍ ഡ്രൈവ് 272 മൈല്‍ (437 കിലോമീറ്ററുമാണ് റേഞ്ച് ഉറപ്പാക്കുന്നത്.
Content Highlights: Economic Group Holdings buys 296 tesla model3 electric cars for develop taxi fleet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..